Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

മകളുടെ കൈപിടിച്ച് കൊടുത്ത അച്ഛൻ തന്നെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പേ മരുമകന്റെ അന്തഃകനായി മാറി; ഭാര്യ പ്രസവിച്ച കാര്യം നാല് ദിവസമായിട്ടും ഭർത്താവ് അറിഞ്ഞില്ല: ബന്ധുക്കൾ പറഞ്ഞതോടെ കൂട്ടുകാരനുമൊത്ത് തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാൻ ചെന്നപ്പോൾ കൃഷ്ണകുമാറിനെ അമ്മായിയച്ഛൻ കുത്തിവീഴ്‌ത്തി: അരും കൊലയുടെ ഘാതകനായി വലവിരിച്ച് പോലീസ്

17 APRIL 2018 12:45 PM IST
മലയാളി വാര്‍ത്ത

ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യ പിതാവ് കുത്തികൊന്നത് മുൻ വൈരാഗ്യം കാരണം. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്ന് പറഞ്ഞ് ഭാര്യപിതാവ് ഉദയകുമാറും മരുമകൻ കൃഷ്ണകുമാറും തമ്മിൽ നിരവധി തവണ വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ഞായറാഴ്ച വിഷു ദിവസം വൈകുന്നേരമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയായ ഗോവിന്ദൻസിൽ വെച്ച് സംഭവം നടന്നത്. ആശുപത്രിയുടെ ക്യാന്റീന് സമീപമാണ് സംഭവം നടന്നത്.

കൃഷ്ണകുമാറും ഉദയകുമാറിന്റെ മകൾ അലീനയും തമ്മിലുള്ള വിവാഹം നടന്നിട്ട് വെറും പതിനൊന്ന് മാസം ആകുന്നതേ ഉള്ളു. സംഭവത്തെക്കുറിച്ച് വഞ്ചിയൂർ പൊലീസ് എബ് ഇൻസ്പെക്ടർ സാഗർ പറയുന്നത് ഇങ്ങനെ;

ഏകദേശം ഒരു വർഷം ആകുന്നതെയുള്ളു കൃഷ്ണകുമാറും അലീനയും തമ്മിലുള്ള വിവാഹം നടന്നിട്ട്. സെക്രട്ടേറിയറ്റിലെ സഹകരണ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്നു കൃഷ്ണകുമാർ. ബിബിഎ വിദ്യാർത്ഥിനിയായ അലീനയുമായി പ്രണയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തുകയുമായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടി കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ ശേഷം അവരുമായി നല്ല പൊരുത്തതിലായിരുന്നില്ലെന്നാണ് ലഭിക്കുന്നവിവരം. ഭർത്താവിന്റെ വീട്ടിൽസ്ഥിരമായി പ്രശ്നങ്ങളായതോടെ അലീനയെ സ്വന്തം വീട്ടിൽ എത്തിക്കാൻ ഉദയകുമാർ ആവശ്യപ്പെടുകയും ചെയ്തു.

ഇരു വീട്ടുകാരും തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് പതിവായി. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു. കൃഷ്ണകുമാറിന്റെ വീട്ടിൽ അലീനയ്ക്ക് നിരന്തരം പീഡനമായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്. എന്നാൽ ഈ വാദം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സ്ഥിരമായി കൃഷ്ണകുമാറിന്റെ അമ്മയുമായി പെൺകുട്ടിവഴക്ക് കൂടിയെന്നാണ് മറ്റൊരു വാദം. കൃഷ്ണകുമാർ അമ്മ പറയുന്നത് മാത്രമെ കേൾക്കുന്നുള്ളുവെന്ന് പറഞ്ഞും പെൺകുട്ടിയുടെ അച്ഛൻ പ്രശ്നമുണ്ടാക്കിയിരുന്നു. പ്രസവത്തിനായി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ ഭാര്യയെ നേരിൽ കാണാൻ കൃഷ്ണകുമാർ ഇടയ്ക്ക് കല്ലിയൂരുള്ള വീട്ടിൽ പോകുന്നത് പതിവായിരുന്നു. ഇവിടെ എത്തുമ്പോഴെല്ലാം ഉദയകുമാർ വീട്ടിലുണ്ടെങ്കിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും പതിവായിരുന്നു. പിന്നീട് കൃഷ്ണകുമാറിനെ ഭാര്യയെ കാണാൻ വീട്ടിൽ എത്തുന്നതിൽ നിന്നും ഉയദയകുമാർ വിലക്കുകയും ചെയ്തു. ഇതേ ചൊല്ലിയും വഴക്ക് പതിവായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അലീന പ്രസവിച്ചെങ്കിലും വിവരം ഭർത്താവായ കൃഷ്ണകുമാറിനെ അറിയിച്ചില്ല.

തന്റെ ഭാര്യ പ്രസവിച്ചിട്ട് മൂന്ന് ദിവസമായി എന്ന് ചില ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് കൃഷ്ണകുമാർ അറിയുന്നത്. ചില സുഹൃത്തുക്കളേയും കൂട്ടി അപ്പോൾ തന്നെ കൃഷ്ണകുമാർ ആശുപത്രിയിൽ എത്തുകയും ചെയ്തു.അവിടത്തെ കാന്റീനിൽ വച്ച് ഭാര്യാപിതാവ് ഉദയകുമാറിനെ കണ്ടു. ഭാര്യയെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാർ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് ഉദയകുമാർ മരുമകനെ കുത്തിവീഴ്‌ത്തുകയായിരുന്നു.

തടയാൻ ശ്രമിച്ച വഴയില സ്വദേശി അഖിലിനു പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണകുമാറിനെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി വീഴ്‌ത്തിയ ഉടനെ തന്നെ ഉദയകുമാർ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒരു സുഹൃത്തിന്റെ കൈയിൽ നിന്നും കുറച്ച് പണം കടം വാങ്ങിയ ശേഷം ഒരു കാറിൽ അയാൾ സ്ഥലം വിട്ടു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends