Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

യച്ച്യൂരി തുടരുമോ? കോണ്‍ഗ്രസുമായി കൈകോര്‍ക്കുമോ? എല്ലാത്തിനുമുള്ള ഉത്തരവുമായി സസ്‌പെന്‍സ് പോലെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ തുടങ്ങി

18 APRIL 2018 01:46 PM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ ഇന്ന് തുടക്കമായപ്പോള്‍ പ്രധാനമായും ഉയരുന്നത് രണ്ട് ചോദ്യങ്ങളാണ്, ഒന്ന് യച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുമോ? ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തില്‍ കൈകോര്‍ക്കുമോ? കോണ്‍ഗ്രസ് ബന്ധത്തില്‍ യച്ചൂരി ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ യച്ചൂരി വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. ബി.ജെ.പിയെ നേരിടാന്‍ മതേതര കക്ഷികളുമായി ഒന്നിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രസംഗത്തിലൊരിടത്തും കോണ്‍ഗ്രസിനെ വിമര്‍ശിച്ചതുമില്ല. താന്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരുമോ? കോണ്‍ഗ്രസുമായി കൂട്ടുകൂടുമോ തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികള്‍ തീരുമാനിക്കുമെന്ന് യച്ചൂരി ആവര്‍ത്തിക്കുന്നു. മതേതര-ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം. ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാനലക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയാകുമെന്ന ശുഭാപ്തി വിശ്വാസമാണ് യച്യൂരി പ്രകടിപ്പിക്കുന്നത്.

ജനറല്‍സെക്രട്ടറി കസേരക്ക് കസേരകളിക്കുള്ള ആളുണ്ട്

ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍, ബി.വി രാഘവലു, വൃന്ദകരാട്ട്, എം.എ ബേബി എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീങ്ങളും സജീവമായിരുന്നു. സി.പി.എമ്മിനെ സംബന്ധിച്ച് സാധാരണ രണ്ടോ, മൂന്നോ ടേം കഴിയാതെ ജനറല്‍സെക്രട്ടറിമാരെ മാറ്റുന്ന പതിവില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നേതൃത്വത്തില്‍ തന്നെ അഭിപ്രായഭിന്നത രൂക്ഷമാണ്. അതിനാല്‍ തന്നെ സെക്രട്ടറിയെ മാറ്റിയാല്‍ അത് പരസ്യമാകും. പ്രത്യശാസ്ത്രപരമായ ഭിന്നതയാണ് നിലവിലുള്ളതെന്നാണ് കേന്ദ്രനേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായുള്ള ബന്ധം സംബന്ധിച്ച് യച്ച്യൂരി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് പ്രമേയം വോട്ടിലൂടെ തള്ളിയെങ്കിലും ന്യൂനപക്ഷ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം അവതരിപ്പിക്കും. പ്രതിനിധികള്‍ അത് തള്ളിക്കളഞ്ഞാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് യച്യൂരിന് തുടരാനാവില്ല.

യച്യൂരിക്ക് കോണ്‍ഗ്രസിനോട് മമത

യച്യൂരി ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ ത്രീപുരയില്‍ മാത്രമായിരുന്നു ഭരണമുണ്ടായിരുന്നത്. പിന്നീട് കേരളം തിരിച്ചുപിടിച്ചു. ഇപ്പോള്‍ ത്രിപുരയും നഷ്ടമായി. പാര്‍ട്ടിയുടെ പ്രധാന ശത്രു ബി.ജെ.പിയും ആര്‍.എസ്.എസും ആണെന്നാണ് യച്യൂരി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കേന്ദ്രകമ്മിറ്റിയില്‍ താന്‍ അവതരിപ്പിച്ച കരട് പ്രമേയം വോട്ടിനിട്ടതില്‍ അസ്വഭാവികതയില്ലെന്നും യച്യൂരി പറയുന്നു. ജ്യോതിബസു പ്രധാനമന്ത്രിയാവണോ എന്നത് സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയില്‍ രണ്ട് തവണ വോട്ടെടുപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താന്‍ സെക്രട്ടറിയായി തുടരുമോ എന്ന കാര്യത്തില്‍ യച്യൂരിക്ക് പോലും ആത്മവിശ്വാസമില്ല എന്നതും ശ്രദ്ധേയമാണ്. അതൊക്കെ തീരുമാനിക്കേണ്ട പാര്‍ട്ടി സമിതികള്‍ ഉണ്ടെന്നാണ് യച്യൂരി ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഇല്ലാതെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ നേടുകയാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് പ്രായോഗികമല്ലെന്ന് യച്യൂരിക്ക് അറിയാം. അതുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനെതിരെ ഒരക്ഷരം പറയാഞ്ഞത്.

കോണ്‍ഗ്രസിനോട് എന്തിനാണ് ഇത്ര അയിത്തം?

കേരളത്തിലെ നേതാക്കള്‍ക്ക് കോണ്‍ഗ്രസിനോട് എന്തിനാണ് ഇത്ര അയിത്തം? കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇവിടെ കോണ്‍ഗ്രസാണ് മുഖ്യശത്രു. അവരെ ഇവിടെ എതിര്‍ത്തിട്ട് ദേശീയതലത്തില്‍ തോളോട് ചേര്‍ന്ന് നില്‍ക്കുക ബുദ്ധിമുട്ടാണെന്നാണ് പിണറായി അടക്കമുള്ളവരുടെ വാദം. യാഥാര്‍ത്ഥ്യം അതല്ലെന്ന് പാര്‍ട്ടിയിലുള്ളവര്‍ക്കറിയാം. കാലിത്തീറ്റക്കേസുകളില്‍ ലാലുപ്രസാദ് യാദവിനെതിരെ ശക്തമായ അന്വേഷണം നടത്തി സി.ബി.ഐ പരമാവധി ശിക്ഷ നല്‍കിയിട്ടും ലാവിലിന്‍ കേസിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ സി.ബി.ഐ മൗനം തുടരുന്നതെന്ത്. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കൃത്യസമയത്ത് സി.ബി.ഐ അപ്പീല്‍ പോലും നല്‍കിയില്ല. ഇതെല്ലാം ബി.ജെ.പിയുമായി കേരളത്തിലെ ചില നേതാക്കളുണ്ടാക്കിയ അഡ്ജസ്റ്റ്‌മെന്റാണെന്ന് മുന്‍ സി.പി.എം നേതാവും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന അപ്പുക്കുള്ളന്‍ വള്ളിക്കുന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയാതെ പറഞ്ഞിരുന്നു. കണ്ണൂരില്‍ ബി.ജെ.പി- സി.പി.എം ആക്രമണങ്ങള്‍ അവസാനിച്ചതും ഇതിന്റെ സൂചനയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (58 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends