നയാപൈസ പോലും നൽകാതെ സിനിമാക്കാര്‍ വഞ്ചിച്ചു; പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ സ്ത്രീപുരുഷ സമത്വം വിളംബരം ചെയ്യുന്ന പാര്‍വ്വതി ഒന്നു വിളിക്കാന്‍ പോലും മനസ്സു കാണിച്ചില്ല ; ടേക്ക് ഓഫ് നായികയ്ക്ക് അവാർഡ് നൽകാനൊരുങ്ങി നവമാധ്യമ കൂട്ടായ്മ

സമൂഹ മാധ്യമങ്ങളിലൂടെ ധാർമികത പറയുന്ന നടി പാർവതി ടേക്ക് ഓഫ് സിനിമക്കു കാരണമായ യഥാർത്ഥ നായികയെ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം. മികച്ച നടിക്കുള്ള അവാര്‍ഡ് ടേക് ഓഫിലൂടെ പാർവതി നേടിയിരുന്നു. എന്നാൽ ഈ അവസരത്തിൽ ഒരു നന്ദി വാക്കു പറയാന്‍ പോലും അവര്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മെറീന പറയുന്നു. സിനിമയിലുള്‍പ്പെടെ സ്ത്രീക്കും പുരുഷനും തുല്യത ഉണ്ടാവണമെന്ന് വാദിക്കുന്ന പാര്‍വ്വതി പോലും ഇക്കാര്യത്തില്‍ മെറീനയോട് വഞ്ചനയാണ് കാണിച്ചത്.
പാർവതി മാത്രമല്ല സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മെറീനയെ അവഗണിച്ചു. സംസ്ഥാന പുരസ്‌കാരം മുതല്‍ ദേശീയ പുരസ്‌കാരം വരെ നേടിയ ചിത്രവും അഭിനേതാക്കളും ചിത്രത്തിന്റെ വിജയത്തിനു പിന്നിലെ മെറീനയുടെ പങ്കിനെ കുറിച്ച് പരാമര്‍ശം പോലും നടത്തിയില്ല. മാത്രമല്ല ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മെറീനക്കു റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ചിത്രത്തില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാനുള്ള സന്നദ്ധത പോലും കാണിച്ചില്ല.
അതേസമയം ടേക്ക് ഓഫ് സിനിമയിലെ യഥാര്‍ത്ഥ നായികയ്ക്കു സമാന്തര ഫിലിം അവാര്‍ഡ് സമര്‍പ്പിക്കാന്‍ തയ്യാറായി നവമാധ്യമ കൂട്ടായ്മ രംഗത്ത് വന്നു. ഇറാഖിലെ ഐ.എസ് ഭീകരതയില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ച മലയാളി നഴ്‌സുമാരുടെ കഥ ലോകത്തോടു വിളിച്ചു പറഞ്ഞ മെറീനയെ തിരിഞ്ഞു നോക്കാത്ത വരോടുള്ള പ്രതിഷേധമായി കുരാചുണ്ട് മലയോരം ഫെയ്‌സ് ബുക്ക് കൂട്ടായ്മയാണ് മെറീനക്കു അവാര്‍ഡു സമര്‍പ്പണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇറാഖില്‍ ഐ.എസ്. ഭീകരര്‍ക്കു മുന്നില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ നടത്തിയ പോരാട്ടങ്ങളും അനുഭവങ്ങളുമാണ് ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഉത്ഭവത്തിനു കാരണമായത്. തങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും തീവ്രവാദികളുടെ പിടിയില്‍പ്പെട്ട ആശുപത്രിയില്‍ നിന്നും താന്‍ പകര്‍ത്തിയ യഥാര്‍ത്ഥ ചിത്രങ്ങള്‍ വരെ സിനിമയ്ക്കായി മെറീന കൈമാറിയിരുന്നു.27-നു നടക്കുന്ന ചടങ്ങില്‍ പി.ടി. കുഞ്ഞുമുഹമ്മദ് അവാര്‍ഡ് നല്‍കും.
ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി മൂന്നു വര്‍ഷമായി പള്ളിക്കത്തോടുള്ള ഒരു ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയായി പണിയെടുക്കുകയാണ്. സിനിമയുടെ റിലീസ് സമയത്ത് പ്രമോഷനു വേണ്ടി പല ചാനലുകളിലും സിനിമാപ്രവര്‍ത്തകര്‍ ഇവരെ കൊണ്ടു പോയിട്ടുണ്ട്. ബേക്കറിയിലെ ജോലി മുടക്കിയുള്ള ഈ യാത്രക്കിടയിലും യാത്രാക്കൂലിയല്ലാതെ ഒരു സാമ്പത്തിക സഹായവും ടേക്ക് ഓഫ് സിനിമ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും മെറീന പറയുന്നു.
https://www.facebook.com/Malayalivartha
























