ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഇന്നും പ്രതിഷേധം; മലപ്പുറം ഇടിമൂഴിക്കലിലാണ് നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

ദേശീയപാത വികസനത്തിനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികളിള്ക്കിടെ മലപ്പുറത്ത് നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ഇടിമൂഴിക്കലിലാണ് നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദേശീയ പാത സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു. അന്ന് കനത്ത സുരക്ഷയാണ് സര്‍വേ നടപടികള്‍ക്ക് ഒരുക്കിയിരുന്നത്. ആദ്യം സര്‍ക്കാര്‍ തീരുമാനിച്ച അലൈന്‍മെന്റ് മാറ്റി പുതിയതിന് വേണ്ടി ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ എ.ആര്‍ നഗറില്‍ നാട്ടുകാര്‍ ഇവരെ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നാട്ടുകാര്‍ പൊലീസിന് നേരെ കല്ലെറിയുകയും പ്രദേശത്ത് തീയിടുകയും ചെയ്തു. ഇതോടെ പൊലീസ് വീടുകളില്‍ ഉള്‍പ്പെടെ കയറി സ്ത്രീകളെയുടെയും കുട്ടികളുടെയും മുന്നിലിട്ട് സമരക്കാരെ മര്‍ദ്ദിച്ചു. അതിനിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു.
കല്ലും കമ്പുകളും ഉപയോഗിച്ചുള്ള ആക്രമണം രൂക്ഷമായതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസെത്തി. ഇതോടെ നാട്ടുകാര്‍ റോഡില്‍ ടയറുകള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട് കത്തിച്ചു. ഭൂമിയെടുപ്പില്‍ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമാണ് എആര്‍ നഗര്‍ മേഖലയിലെ പ്രശ്‌നമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇപ്പോഴുള്ള ദേശീയപാത ഉപേക്ഷിച്ചു പുതിയതിന് 50 മീറ്റര്‍ ഭൂമി എടുക്കുകയാണു ഇപ്പോള്‍ ചെയ്യുന്നത്. നിലവിലെ ദേശീയപാതയ്ക്ക് വീതി കൂട്ടുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം പോകുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha
























