Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി പി.സി വിഷ്ണുനാഥിനെ നിര്‍ദ്ദേശിച്ചത് ബെന്നിബഹാനെ ചൊടിപ്പിച്ചു; സോളാര്‍ കേസില്‍ എ ഗ്രൂപ്പിന് വേണ്ടി ചാവേറായ ബെന്നിയെ കൈവിടരുതെന്നാണ് പൊതുവികാരം

19 APRIL 2018 04:11 PM IST
മലയാളി വാര്‍ത്ത

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനിയെ ചൊല്ലി സാധാരണ എ, ഐ ഗ്രൂപ്പ് പോരാണ് നടന്നിരുന്നതെങ്കില്‍ ഇത്തവണ ഗ്രൂപ്പുകള്‍ക്കുള്ളിലാണ് പടലപ്പിണക്കം. എ ഗ്രൂപ്പിന്റെ കാരണവരായ ഉമ്മന്‍ചാണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ വലംകൈയായ പി.സി വിഷ്ണുനാഥിന്റെ പേര് മുന്നോട്ട് വച്ചതോടെ ഇടംകയ്യനായ ബെന്നിബഹാന്‍ ഇടഞ്ഞു. അങ്ങനെ ആകെ മൊത്തം അലമ്പായിരിക്കുകയാണ്. ചെങ്ങന്നൂരില്‍ പി.സി വിഷ്ണുനാഥിന് മല്‍സരിക്കാനാവാത്ത സാഹചര്യവും യുവാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടി പി.സിയെ കളത്തിലിറക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ബലിയാടായ ആളാണ് താനെന്നും തന്നെ അധ്യക്ഷനാക്കണമെന്നും ബെന്നിബഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീരുന്നത് വരെ എം.എം ഹസനെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തല്‍ക്കാലം തല്‍സ്ഥിതി തുടരാനാണ് സാധ്യത. വിശാല ഐ ഗ്രൂപ്പില്‍ നിന്നും ബിന്ദുകൃഷ്ണ , വി.ഡി സതീശന്‍ എന്നിവരും മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, കെ.മുരളീധരന്‍, എ. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും എ.ഐ.സി.സിയുടെ പരിഗണനയിലുണ്ട്. വി.എം സുധീരന്റെ നോമിനികളെ ഒഴിവാക്കണമെന്ന് കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടെങ്കിലും എ.കെ ആന്റണി അത് അംഗീകരിച്ചിട്ടില്ല.

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടി വി.എം സുധീരനെ പുകച്ച് പുറത്ത് ചാടിച്ചപ്പോള്‍ ബെന്നി ബഹനാനെ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹസന്റെ പേര് മുന്നോട്ട് വയ്ക്കുകയായിരുന്നു. ചെന്നിത്തല അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ ബെന്നിയുടെ സ്വപ്‌നങ്ങള്‍ കെട്ടടങ്ങി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ പോയതിനാലാണ് താന്‍ കുഴിയില്‍ വീണതെന്ന് ബെന്നി ആരോപിക്കുന്നു. രണ്ടാംവട്ടവും തഴയുമെന്ന് അറിഞ്ഞതോടെ ബെന്നി ഇടഞ്ഞ് നില്‍ക്കുകയാണ്. ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ വിഷ്ണുനാഥിനേക്കാള്‍ പിന്തുണ ബെന്നിക്കാണ്. അങ്ങനെയൊരു പൊതുവികാരം ഉയര്‍ന്നിട്ടുമുണ്ട്. 

എ, ഐ ഗ്രൂപ്പുകളെ വെട്ടിലാക്കാന്‍ കെ.മുരളീധരനും കെ.സുധാകരനും അടക്കമുള്ളവര്‍ രംഗത്തുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവരിലാരെങ്കിലും അധ്യക്ഷസ്ഥാനത്തെത്തിയാല്‍ അത് പാര്‍ട്ടിക്ക് ഗുണമാകുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. എ.കെ ആന്റണിക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. മുരളീധരനെ എതിര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകത്തില്ല. അറുപത് കഴിഞ്ഞ ആരെയും അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിക്കണ്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ തീരുമാനം. മൂന്ന് പേരുടെ ചുരുക്ക പട്ടിത തരാനാണ് ഇന്നത്തെ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടത്. അതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends