ചെങ്ങന്നൂരില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാന്‍ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; മാര്‍ച്ച് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; പരിപാടിയില്‍ ദേശീയ നേതാക്കളും

വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും. അട്ടപ്പാടിയില്‍ നിന്ന് വരാപ്പുഴയിലേക്ക് മെയ് ഏഴിനും എട്ടിനും നടത്തുന്ന മാര്‍ച്ച് എ.എന്‍ രാധാകൃഷ്ണന്‍ നയിക്കും. മാര്‍ച്ചില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.
ശ്രീജിത്തിന്റെ വീടിന് സമീപം പോയിട്ടും മുഖ്യമന്ത്രി വീട്ടില്‍ പോകാത്തത് അപലപനീയം. മുഖ്യമന്ത്രി കൂട്ടുപ്രതിയായതിനാലാണ് അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തണം. ചെങ്ങന്നൂരില്‍ യുഡിഎഫും എല്‍ഡിഎഫും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. സോളാര്‍ അന്വേഷണം നിര്‍ത്തിയത് യുഡിഎഫ് എല്‍ ഡിഎഫ് ധാരണ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ എന്‍ഐഎ അന്വേഷിക്കണം. അഞ്ച് പേരാണ് വാട്ട്‌സ് അപ്പ് ഹര്‍ത്താലിന് പിന്നില്‍ എന്ന് പൊലീസ് പറയുന്നത് ശരിയല്ല . ആസൂത്രിതമായ സംഘങ്ങളാണ് സംഭവത്തിന് പിന്നില്‍. സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി താനൂരില്‍ മാര്‍ച്ച് നടത്തും. കുമ്മനം രാജശേഖരന്‍ നയിക്കുന്ന മാര്‍ച്ച് മെയ് അഞ്ചിന് ആലത്തിയൂരില്‍ നിന്ന് താനൂരിലേക്കാണെന്നും പി.കെ കൃഷ്ണദാസ് അറിയിച്ചു.
കോടഞ്ചേരിയിലെ ജോത്സനക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മെയ് മൂന്നിന് താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്കും മാര്‍ച്ച് നടത്തും. മാര്‍ക്‌സിസ്റ്റ് വേട്ടക്കെതിരെ പ്രതിരോധ മാര്‍ച്ച് എന്നാണ് പേര് എന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























