ലോക തൊഴിലാളി ദിനത്തിൽ കണ്ടക്ടർ വേഷത്തിൽ ആനവണ്ടി മേയ്ക്കാൻ ഇറങ്ങി മുതലാളി; തിരുവനന്തപുരം ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായി തച്ചങ്കരി

കണ്ടക്‌ടര്‍ പരീക്ഷ പാസായ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി തിരുവനന്തപുരം ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായി. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി അടിമുടി പൊളിച്ചടുക്കുകയാണ്. തച്ചങ്കിരിയുടെ നവികരണങ്ങള്‍ കണ്ടു പലരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.
എം ഡി യായി ചുമതലയേറ്റ സമയത്ത് ജീവനക്കാരെ കണ്ടു സംസാരിച്ചപ്പോള്‍ കൃത്യസമയത്തു തന്നെ ശമ്പളം ലഭ്യമാക്കും എന്നു പറഞ്ഞിരുന്നു. പകരം ജീവനക്കാരുടെ പൂര്‍ണ്ണ പിന്തുണയാണു കെ എസ് ആര്‍ ടിസി എം ഡി ആവശ്യപ്പെട്ടത്. ഇതു കൂടാതെ കെ എസ് ആര്‍ ടിസി ജീവനക്കാരുടെ ജോലികള്‍ ചെയ്ത അവരുടെ അവസ്ഥകള്‍ നേരിട്ട് അറിയും എന്നും എംഡി പറഞ്ഞിരുന്നു. ഇതു രണ്ടും യാഥാര്‍ത്ഥ്യമായി.
കടബാധ്യത മൂലം കുറച്ചു നാളുകളായി കെ എസ് ആ ടിസി കൃത്യസമയത്ത് ജീവനക്കാര്‍ക്കു ശമ്ബളം നല്‍കിരുന്നില്ല. എന്നാല്‍ 30 തിയതി ഉച്ചയ്ക്കു ജീവനക്കാര്‍ക്ക് അക്കൗണ്ടില്‍ ശമ്ബളം എത്തി. സാധാരണഗതിയില്‍ ഒരാഴ്ച രണ്ടാഴ്ച വൈകാറുള്ളതാണ്. എന്നാല്‍ ഇത്തവണ തച്ചങ്കരി വാക്കു പാലിച്ചു. കൃത്യസമയത്തു ശമ്ബളം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാജിവയ്ക്കും എന്നും എം ഡി പറഞ്ഞിരുന്നു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അടുത്തു മനസിലാക്കുന്നതിനായി അവര്‍ ചെയ്യുന്ന ജോലികള്‍ ചെയ്തു നോക്കും എന്നു എം ഡി തുടക്കത്തില്‍ പറഞ്ഞിരുന്നു.
അതിന്റെ ഭാഗമായി ഇന്നു രാവിലെ 10.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ എംഡിയാണ് കണ്ടകടറായി യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കുന്നത്. കൊട്ടരക്കാര സ്റ്റാന്‍ഡില്‍ ഭക്ഷണത്തിനു നിർത്തുമ്പോൾ ഡ്രൈവര്‍ക്കൊപ്പം പോയി ഭക്ഷണവും കഴിക്കും. തിരുവല്ലയില്‍ ഡ്യുട്ടി അവസാനിപ്പിച്ചു ഗാരേജിലെ തൊഴിലാളികള്‍ക്കൊപ്പം സംവദിക്കാനാണു തീരുമാനം.
https://www.facebook.com/Malayalivartha

























