Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

രാജമാണിക്യത്തിന്റെ വഴിയാകുമോ പാവം പാട്ടുകാരന്റെ സ്ഥിതി... ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കി വിടാന്‍ യൂണിയന്‍, എംഡിയുടെ ഉത്തരവുകള്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കം; ഒന്നുകില്‍ താന്‍ നന്നാവും അല്ലെങ്കില്‍ കെഎസ്ആര്‍ടിസി നന്നാവുമെന്നുറച്ച് തച്ചങ്കരിയും

01 MAY 2018 12:36 PM IST
മലയാളി വാര്‍ത്ത

നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ മുന്‍ എംഡിയായിരുന്ന രാജമാണിക്യം ചെയ്ത നല്ല പ്രവര്‍ത്തികള്‍ക്ക് കണക്കില്ല. കൈയ്യടി കിട്ടിയതോടെ രാജമാണിക്യത്തെ രായ്ക്ക് രാമാനം പുറത്താക്കി. ഇപ്പോള്‍ അതേ വഴിയില്‍ പഴയൊരു പാട്ടുകാരന്‍ കൂടിയായ പോലീസ് ഓഫീസര്‍ ടോമിന്‍ തച്ചങ്കരിയെത്തി. ഇന്നിപ്പോള്‍ മാതൃകാ കണ്ടക്ടറായി തച്ചങ്കരി ബസിലാണ്. അതേസയമാണ് ബസില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

എം.ഡി ടോമിന്‍ തച്ചങ്കരി വളയം പിടിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിനെതിരേ പരാതികളുടെ ഭാണ്ഡക്കെട്ടുമായി ടോപ് ഗിയറില്‍ ഭരണപക്ഷ അനുകൂല യൂണിയന്‍. തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളിലുള്ള വിയോജിപ്പുമായി നേതാക്കള്‍ നാളെ മുഖ്യമന്ത്രിക്കു മുന്നിലേക്കു പായും. കഴിഞ്ഞ മാസം വരെ ശമ്പളം എന്നു കിട്ടുമെന്നു പോലും ധാരണയില്ലാതിരുന്ന ജീവനക്കാര്‍ക്കു 30നു തന്നെ ശമ്പളം കൊടുത്തപ്പോഴാണു യൂണിയന്‍ റിവേഴ്‌സ് ഗീയറിടുന്നത്.

കോര്‍പ്പറേഷനില്‍ അദര്‍ ഡ്യൂട്ടി ഇല്ലാതാക്കാന്‍ തച്ചങ്കരി നിര്‍ദേശിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ചീഫ് ഓഫീസിലടക്കം ജോലിചെയ്യാതെ ശമ്പളം പറ്റിയിരുന്ന പലര്‍ക്കും ഇതോടെ ജോലിക്കിറങ്ങേണ്ടി വന്നു. എന്നിട്ടും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പിണിയാളുകളായി നിരവധിപേര്‍ ഇപ്പോഴും അദര്‍ ഡ്യൂട്ടിയുടെ പേരില്‍ ചീഫ് ഓഫീസില്‍ കടിച്ചുതൂങ്ങുന്നുണ്ട്. ഇവരെ ഡ്യൂട്ടിക്കിറക്കാന്‍ തച്ചങ്കരി നടത്തിയ നീക്കമാണു നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. ജോലിക്കു കയറിയ തസ്തികയിലല്ലാതെ മറ്റു തസ്തികകളില്‍ ജോലി ചെയ്യുന്നവരെ അതത് തസ്തികയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള എം.ഡിയുടെ നിര്‍ദേശവും യൂണിയനെ ചൊടിപ്പിച്ചു. അദര്‍ ഡ്യൂട്ടിക്കാരെ ഡ്യൂട്ടിക്കിറക്കിയതോടെ കലക്ഷനില്‍ വന്‍ വര്‍ധനയാണു ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടെയാണു സ്വന്തം റിസ്‌കില്‍ തച്ചങ്കരി സര്‍ക്കാരില്‍നിന്നു പണം വാങ്ങി ജീവനക്കാര്‍ക്ക് ഇന്നലെത്തെന്ന ശമ്പളം കൊടുത്തത്.

ഷണ്ടിങ് ഡ്യൂട്ടിയും അദര്‍ ഡ്യൂട്ടിയും ചെയ്യുന്നതില്‍നിന്നു കണ്ടക്ടര്‍മാരേയും െ്രെഡവര്‍മാരേയും വിലക്കിയിരുന്നു. ദിവസവും ഇരുന്നൂറോളം സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം മുടങ്ങുന്ന അവസ്ഥയിലാണ് ഇങ്ങനെയൊരു തീരുമാനം. ഷണ്ടിങ് ജോലികള്‍ ഇനി മെക്കാനിക്കല്‍ ജീവനക്കാര്‍ ഏറ്റെടുക്കണമെന്നും ്രെഡെവിങ് അറിയുന്നവര്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്നും തച്ചങ്കരി നിര്‍ദേശിച്ചിരുന്നു. അദര്‍ഡ്യൂട്ടി ചെയ്യുന്ന മറ്റു ജീവനക്കാരെ അവര്‍ പി.എസ്.സി വഴി നിയമനം നേടിയ തസ്തികയിലേക്കു തിരിച്ചെത്തിക്കാന്‍ പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതോടെ എം.ഡിയുടെ ഉത്തരവുകള്‍ അട്ടിമറിക്കാനും അവ ദ്രോഹകരമാണെന്നു വരുത്താനുമുള്ള നീക്കങ്ങള്‍. വേണ്ടപ്പെട്ടവരെ ഇഷ്ടസ്ഥലങ്ങളില്‍തന്നെ ഇരുത്തി, അസുഖങ്ങളും അവശതയുംമൂലം ഓഫീസ് ഡ്യൂട്ടിയിലേക്കു മാറ്റിയവരെ മനഃപൂര്‍വം ഉപദ്രവിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇതിലൂടെ തച്ചങ്കരിക്കെതിരേ പ്രതിഷേധം ആളിക്കത്തിക്കുകയാണു ലക്ഷ്യം. പോരാത്തതിന്, ചീഫ് ഓഫീസിലെ പല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും എം.ഡിയുമായി പൂര്‍ണമായ സഹകരണത്തിലല്ലതാനും.

മുടങ്ങിയ പെന്‍ഷന്‍ ഈ ആഴ്ച തെന്ന െകാടുത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണു തച്ചങ്കരി. അതിനിടയിലാണ് പരാതിക്കെട്ടുമായി യൂണിയന്‍ നേതാക്കളുടെ പടപ്പുറപ്പാട്. ലൈന്‍ ഡ്യൂട്ടിക്കാരായ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും യാത്രക്കാരോടു കൂടുതല്‍ സൗഹൃദത്തോടെ ഇടപെടണമെന്ന് അടക്കമുള്ള തച്ചങ്കരിയുടെ നിര്‍ദേശങ്ങളൊക്കെ ജീവനക്കാരെ അവഹേളിക്കുന്നതാണെന്നാണ് യൂണിയന്റെ പ്രധാന ആരോപണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (44 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (58 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (3 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (3 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends