കരിപ്പൂര്‍ വിമാനത്താവളത്തില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

തുടര്‍ച്ചയായ രാത്രിജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ടുതൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സമവായചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ തീരുമാനത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
വിമാനത്തില്‍ നിന്നുള്ള ലഗേജ്‌നീക്കം സ്തംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് മുടക്കേണ്ടിവന്ന അവസ്ഥയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ അധികൃതര്‍ തയ്യാറായത്. അല്‍പസമയത്തിനകം ചര്‍ച്ച ആരംഭിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























