എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്, ഫലം ഈ സൈറ്റുകളില്‍ അറിയാം

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്നു രാവിലെ 10.30 നു പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫലമറിയാന്‍ പി.ആര്‍.ഡി. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്ന് ഇതു ഡൗണ്‍ലോഡ് ചെയ്യാം. വേഗം ഫലമറിയാന്‍ ക്ലൗഡ് സെര്‍വര്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ഫലം അംഗീകരിക്കുന്നതിനു പരീക്ഷാ ബോര്‍ഡിന്റെ യോഗം ഇന്നലെ ചേര്‍ന്നു. മുന്‍ വര്‍ഷത്തെ വിജയശതമാനത്തില്‍നിന്നു കാര്യമായ വ്യത്യാസം ഇത്തവണയുണ്ടാകില്ലെന്നാണു സൂചന. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.
http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.pr.dkerala.gov.in, http://results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും എസ്.എസ്.എല്‍.സി. ഫലം ലഭിക്കും. എസ്.എസ്.എല്‍.സി. ഒഴികെയുള്ളവയുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍മാത്രമേ ലഭിക്കൂ.
https://www.facebook.com/Malayalivartha

























