Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

ലോക്കപ്പ് മർദ്ദനങ്ങൾ തുടർക്കഥയാകുന്നു; കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി

07 MAY 2018 02:53 PM IST
മലയാളി വാര്‍ത്ത

വരാപ്പുഴ ലോക്കപ്പ് മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ വിവാദങ്ങൾ അവസാനിക്കും മുൻപ് സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. മൊടക്കല്ലൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവുമായ അനൂപിനാണ് മര്‍ദ്ദനമേറ്റത്. അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ പ്രതികൂട്ടിൽ നിലനിൽക്കുമ്പോഴാണ് കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനിലും പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രവികുമാറിന്റെ ജ്യേഷ്ഠന്റെ മകനും അനൂപിന്റെ സൃഹൃത്തുമായ യുവാവിന്റെ വിവാഹ ചടങ്ങ് നടന്നത്. വിരുന്നില്‍ ഡാന്‍സ് കളിച്ചവരോട് എഎസ്‌ഐ രവികുമാര്‍ മദ്യലഹരിയിലെത്തി പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയുകയായിരന്നുവെന്ന് അനൂപ് പറയുന്നു.

അനൂപിന്റെ ഓട്ടോയില്‍ ആയിരുന്നു പാട്ട് വെച്ചത്. ഇതേത്തുടര്‍ന്ന് അനൂപിന്റെ വണ്ടിനമ്പർ എഴുതിയെടുത്താണ് എഎസ്‌ഐ പോയത്. തുടര്‍ന്ന് എഎസ്‌ഐയുടെ പരാതിയില്‍ അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് വീട്ടില്‍ എത്തി കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച്‌ കൊണ്ടുപോയി തന്നെ മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. പൊലീസ് ജീപ്പില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പില്‍ നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച്‌ തിരിക്കുകയും ചെയ്തുവെന്നും അനൂപ് പറയുന്നു.

ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച പൊലീസുകാരനെതിരായി അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. അതേസമയം അനൂപിനെ മര്‍ദ്ദിച്ചിട്ടിലെന്ന നിലപാടിലാണ് അത്തോളി പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 minute ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (15 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (28 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends