ഫോണ്‍ സംഭാഷണങ്ങള്‍ വിനയായി; പിണറായിയിലെ കൂട്ടക്കൊല ദുരൂഹതകള്‍ മറനീക്കി പുറത്തുവരുന്നു; എലിവിഷം വാങ്ങി കൊടുത്തത് 65കാരനായ കാമുകന്‍ അത് നല്‍കേണ്ട വിധം ഉപദേശിച്ചത് 23കാരന്‍; ദുര്‍നടത്തിപ്പ് തുടരാന്‍ കൂട്ടുനിന്നവരുടെ അറസ്റ്റ് ഉടന്‍

പിണറായില്‍ എലിവഷം നല്‍കി മാതാപിതാക്കളേയും മകളേയും കൊന്ന കേസില്‍ കുറ്റ സമ്മതം നടത്തിയ സൗമ്യയുടെ കാമുകരില്‍ രണ്ടുപേര്‍ പിടിയിലായേക്കും. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകള്‍ ലഭിച്ചത് രണ്ടുപേരുടെയും മൊബൈല്‍ സംഭാഷണ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചതിനു പിന്നാലെയാണ്. എലിവിഷം കൊടുക്കാനും അത് നല്‍കുന്ന വിധവും നിര്‍ദ്ദേശിച്ചത് ഇവര്‍ തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇക്കാര്യം ഇവരും സമ്മതിച്ചിട്ടുണ്ട്. ഏത് സമയത്തും അറസ്റ്റ് നടക്കും. കൊലയില്‍ ഗൂഢാലോചന നടന്നു എന്നതിനുള്ള വ്യക്തമായ തെളിവുകളാണിവ.
ഒരാള്‍ ലൈഗീകവൃത്തിക്കായി സൗമ്യയെ കൊണ്ടു പോകുന്ന 23കാരനായ കാര്‍ െ്രെഡവറും മറ്റൊരാള്‍ പിണറായിയിലെ തന്നെ 65 കാരനുമാണ്. വേണ്ടത്ര തെളിവുകള്‍ ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ശാസ്ത്രീയമായ തെളിവുകള്‍ തന്നെയാണ് ഇവരുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിടുന്നത്. എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരില്‍ സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന് കരുതുന്ന യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളാണ് സൗമ്യയുടെ വാണിഭ ഇടപാടുകള്‍ക്കും സഹായിയായി നില്‍ക്കുന്നത്. 16 വയസുമുതല്‍ ഇയാള്‍ക്ക് സൗമ്യയുമായി അടുപ്പമുണ്ട്. കൊലപാതകം നടന്ന ദിവസങ്ങളില്‍ അതിന് മുമ്പും പിമ്പും സൗമ്യ ഏറ്റവും കൂടുതല്‍ ഫോണില്‍ സംസാരിച്ചത് 23കാരനായ കാമുകനോട് തന്നെയിരുന്നു.
തലശ്ശേരിയില്‍ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീ സൗമ്യയുടെ ജീവിതം മാറ്റിമറിച്ചുവെന്നാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായത്. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയില്‍ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരില്‍ നിന്നും വന്‍തുകകള്‍ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നല്‍കണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയില്‍ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടില്‍ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരന്‍ മുതല്‍ അറുപത് കാരന്‍ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകള്‍ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താന്‍ സൗമ്യ തുനിഞ്ഞത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതും ഈ കാരണത്താലാണ്.
അതേസമയം സൗമ്യയ്‌ക്കെതിരെ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയത് രണ്ടു കേസുകളായാണ് പൊലീസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഗുരുതരാവസ്ഥയില്‍ ഐശ്വര്യ ആശുപത്രിയില്‍ കഴിയുമ്പോള്‍ മകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ ചിലര്‍ക്ക് അയച്ചു കൊടുത്തിരുന്നു. മകള്‍ക്ക് വിഷം നല്‍കിയ കുപ്പിയും ഇവരുമായി അടുപ്പമുള്ള യുവാവിനെ കാണിച്ചിരുന്നതായി സൗമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പൊലീസിന് വ്യക്തത വരുത്തിയാണ് കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുന്നത്.
ഭര്‍ത്താവിനോടുള്ള പ്രതികാരവും സൗമ്യയ്ക്കുണ്ട്. അതിനിടെ ആറു കൊല്ലം മുമ്പത്തെ ഇളയ കുട്ടിയുടെ മരണം സ്വാഭാവികമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ കേസില്‍ പ്രതിയാക്കില്ല
https://www.facebook.com/Malayalivartha
























