വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തി, അതിസാഹസികമായി കുളി സീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുക്കാര്‍ കൈകാര്യം ചെയ്തതു ഇങ്ങനെ

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുക്കാര്‍ കൈകാര്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനാണ് പിടിയിലായത്. അതിസാഹസികമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കാട്ടാക്കട കഞ്ചിയൂര്‍കോണം വടക്കേപാലന്തറ പുത്തന്‍കോണം വീട്ടില്‍ രതീഷ് കുമാര്‍(31) പിടിയിലായി. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറുന്നതു ശ്രദ്ധയില്‍ പെട്ട് ഇയാള്‍ മൊബൈല്‍ ഫോണുമായി അടുത്തുള്ള മരത്തില്‍ കയറുകയായിന്നു.തുടര്‍ന്ന് കുളിമുറയിലേയ്ക്ക് തലയിട്ട് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട പെണ്‍കുട്ടി അലറി വിളിക്കുകയായിരുന്നു. തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും ഓടിക്കുടി. അപ്പോഴേയ്ക്കും ഇയാള്‍ രക്ഷപെട്ടിരുന്നു.
തുടര്‍ന്നു പുലര്‍ച്ചെ സ്വന്തം വീട്ടില്‍ എത്താന്‍ ശ്രമം നടത്തുമ്‌ബോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരനാണു പ്രതി.
https://www.facebook.com/Malayalivartha
























