സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ഹര്‍ത്താലിനെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
സിപിഎം നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്.ഇതില്‍ പ്രതിഷേധിച്ച് മാഹിയിലും കണ്ണൂര്‍ ജില്ലയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. ഇന്ന് നടത്തുന്ന സി.പി.എം ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കി.ബാബു വീട്ടിലേക്ക് പോകവേ ആയിരുന്നു ആക്രമണം.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























