ആര്‍എസ്എസ് കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുന്നു, ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കൊലപാതകമെന്ന് തോമസ് ഐസക്

കൊലക്കത്തിയേന്തി ഭീകര രാഷ്ട്രീയത്തില്‍ നിന്ന് തങ്ങള്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ബാബുവിന്റെ കൊലപാതകമെന്ന് ധനമന്ത്രി തോമസ് ഐസക്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...
കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തില്‍ നിന്നു പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പോയില്‍ ബാബുവിന്റെ കൊലപാതകം. പാര്‍ടി പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ ആ സഖാവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രദേശവാസികള്‍ക്കാകെ പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനായിരുന്നു ആ സഖാവ്. തെരഞ്ഞെടുപ്പു വരുമ്‌ബോള്‍ കൊലപാതകവും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘര്‍ഷവും സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയത്.
സഖാവ് ബാബുവിനെപ്പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ ജീവത്യാഗം കൊണ്ടു നേടിയതാണ് കേരളത്തില്‍ നാമിന്നു കാണുന്ന സമാധാനവും സഹവര്‍ത്തിത്ത്വവും സഹിഷ്ണുതയും. ഈ അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളില്‍ ചോരയില്‍ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഎം പ്രവര്‍ത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നില്‍ക്കേണ്ടതുണ്ട്.
സഖാവ് ബാബുവിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും അഗാധ ദുഃഖത്തില്‍ പങ്കുചേരുന്നു. പിന്തിരിയാന്‍ മനസില്ലാത്ത പോരാട്ടവീര്യത്തിന്റെ നിത്യസ്മരണയായി സഖാവ് ബാബുവിന്റെ ഓര്‍മ്മകള്‍ എന്നും നമുക്കൊപ്പമുണ്ടാകും. ലാല്‍സലാം, സഖാവേ... ലാല്‍സലാം.
https://www.facebook.com/Malayalivartha
























