മാഹിയിലും കണ്ണൂരിലും വീണ്ടും രാഷ്ട്രീയ കൊലപാതകം: സിപിഎം ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെട്ടു, കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ , വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി

മാഹിയിലും കണ്ണൂരിലും വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ് നേതാവ് ഷമേജും കൊല്ലപ്പെട്ടു. സി.പി.എം നേതാവ് ബാബു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷമേജും കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ അജ്ഞാതരായ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. മാഹിയിലെ പള്ളൂരില്‍ വച്ചാണ് സംഭവം നടന്നത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴി പതിയിരുന്ന അക്രമികള്‍ ബാബുവിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് വീണ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മാഹിയിലും കണ്ണൂര്‍ ജില്ലയിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇതിന് പിന്നാലെ പിന്നാലെ ന്യൂമാഹിയില്‍ ആര്‍.എസ്.എസ് സി.പി.എം സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് ഷമേജിന് വെട്ടേറ്റു. മാഹി പാലത്തിന് അടുത്ത് വച്ചാണ് ആട്ടോ െ്രെഡവറായ ഷമേജിന് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























