ബാബുവിനെ വെട്ടിനുറുക്കാന്‍ കൂടാലോചനയിട്ടു, അവസരം കിട്ടിയപ്പോള്‍ തുരുതുരാ വെട്ടിനുറുക്കി, മരിച്ചില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും കഴുത്തില്‍ ആഞ്ഞ് വെട്ടി, നടുക്കം മാറാതെ കേരളം

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. സിപിഎം പ്രവര്‍ത്തകനായാലും ആര്‍എസ്എസ് പ്രവര്‍ത്തകനായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായാലും ഇവര്‍ മനുഷ്യരല്ലേ.
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വെട്ടിനുറുക്കി കൊന്നാല്‍ എന്ത് സുഖമാണ് കിട്ടുന്നത്.കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നു വരുന്നത്. പക കൊണ്ട് വെട്ടി നുറുക്കുമ്പോള്‍ ഒന്ന് ചിന്തിക്കണം മരിക്കുന്നത് ആ വ്യക്തി മാത്രമല്ല. ആ വ്യക്തിയുടെ കുടുംബ കൂടിയാണ്. ഒരു കുടുംബത്തിലെ ഏക ആശ്രയമാകാം മരിക്കപ്പെടുന്നത്. ചോരയില്‍ മുങ്ങി കിടക്കുന്ന മനുഷ്യരെ കണ്ടാല്‍ എന്ത് അനുഭൂതിയാണ് കൊല്ലുന്നവര്‍ക്ക് കിട്ടുന്നത്.
ഇന്നലെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ് നേതാവ് ഷമേജും കൊല്ലപ്പെട്ടത്. സി.പി.എം നേതാവ് ബാബു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷമേജും കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ അജ്ഞാതരായ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. മാഹിയിലെ പള്ളൂരില്‍ വച്ചാണ് സംഭവം നടന്നത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴി പതിയിരുന്ന അക്രമികള്‍ ബാബുവിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് വീണ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മാഹിയിലും കണ്ണൂര്‍ ജില്ലയിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇതിന് പിന്നാലെ പിന്നാലെ ന്യൂമാഹിയില്‍ ആര്‍.എസ്.എസ് സി.പി.എം സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് ഷമേജിന് വെട്ടേറ്റു. മാഹി പാലത്തിന് അടുത്ത് വച്ചാണ് ആട്ടോ ്രൈഡവറായ ഷമേജിന് വെട്ടേറ്റത്.രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ദേശീയ തലത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബിജെപി ഏറെനാളായി ശ്രമം നടത്തി വരികയാണ്. ഈ പശ്ചാത്തലത്തില്‍ ദേശീയ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ക്രോഡീകരിച്ച് മുംബൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് സയന്‍സ് ഗവേഷകന്‍ രാഘവ് പാണ്ഡെയുടെ വിശകലനം ശ്രദ്ധേയമാണ്.
കൊലപാതകങ്ങളുടെ പ്രേരണാഘടകങ്ങളില്‍ ഒന്ന് രാഷ്ട്രീയകാരണങ്ങളാണ്.ഇതിനെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.പട്ടിക ഒന്ന പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശ്, ബിഹാര്‍, കേരളം എന്നിവയാണ്.യുപിയില്‍ 29 ഉം, ബിഹാറില്‍ 28 ഉം, കേരളത്തില്‍ 15 ഉം രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പൊതുവില്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ കേരളം പിന്നില്‍ നില്‍ക്കുമ്‌ബോഴാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം ഏറി നില്‍ക്കുന്നത് എന്നതാണ് ആശങ്കാജനകമായ കാര്യം.
സംസ്ഥാനങ്ങളുടെ ക്രമസമാധാനനില കണക്കാക്കാനുള്ള മാനദണ്ഡങ്ങളിലൊന്ന് കൊലപാതകങ്ങളാണ്. ഏറ്റവും കുറച്ച് കൊലപാതകങ്ങള്‍ നടക്കുന്നത് ലക്ഷദ്വീപിലാണ്. അത് കഴിഞ്ഞാല്‍ കേരളമാണ്. മൊത്തം കൊലപാതകങ്ങളില്‍ ഒന്നാം സ്ഥാനം യുപിക്കാണ്4889.ബിഹാറും മഹാരാഷ്ട്രയും തൊട്ടുപിന്നാലെയുണ്ട്.2581 ഉം, 2299 ഉം.കേരളത്തില്‍ 305 കൊലപാതകങ്ങള്‍ മാത്രമാണ് 2016 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കേരളത്തിലെ മെച്ചപ്പെട്ട ക്രമസമാധാന പാലനമാണ് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























