കാമുകന്മാരെ രക്ഷിക്കാനുള്ള സൗമ്യയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്; സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ കാമുകന്മാർ ഉടൻ കുടുങ്ങും... ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാകാതെ കാമുകന്മാരെ കുറിച്ച് തുറന്ന് പറഞ്ഞ് സൗമ്യ

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ മറ്റു രണ്ടുപേരുടെ കൂടി സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് പോലീസ്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. സൗമ്യയുടെ കാമുകരായ ഇരുവരും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതിച്ചതായാണു സൂചന. ഇവരുടെ ഫോണ്‍ സംഭാഷണം പരിശോധിച്ചതില്‍ നിന്ന് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എലിവിഷം കൊടുക്കാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ സൗമ്യയ്ക്ക് നല്‍കിയതായാണ് പോലീസ് കണ്ടെത്തല്‍. ഒരാള്‍ സൗമ്യയെ കൊണ്ടു പോകുന്ന 23 വയസുള്ള കാര്‍ ഡ്രൈവറും, മറ്റൊരാള്‍ പിണറായിയിലെ തന്നെ 65 കാരനുമാണെന്നാണ് വിവരം. കൊലപാതകത്തില്‍ മറ്റുള്ളവരുടെ പങ്കിനെ കുറിച്ച് പലവട്ടം പോലീസ് ചോദിച്ചുവെങ്കിലും താന്‍ മാത്രമാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിതുമെന്നായിരുന്നു സൗമ്യയുടെ മൊഴി. എന്നാല്‍ സഹായമോ പ്രേരണയോ ഇല്ലാതെ ഇത്തരം ക്രൂരമായ കൊലപാതകം നടത്താന്‍ സൗമ്യക്ക് കഴിയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
കൊലപാതകം നടന്ന ദിവസങ്ങളിലും അതിനുമുമ്പും സൗമ്യ ഏറ്റവും കൂടുതല്‍ ഫോണില്‍ സംസാരിച്ചത് 23 വയസുകാരനായ കാമുകനോടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇളയ മകളുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് കിഷോറിന് പങ്കുണ്ടെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് സാധൂകരിക്കാനായിരുന്നില്ല.
കേസ് വഴിതിരിച്ച് വിടാനും കാമുകന്മാരെ രക്ഷിക്കാനുമുള്ള സൗമ്യയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും പോലീസ് സംശയിക്കുന്നു. മകള്‍ ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സൗമ്യയെ നാലുദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. സൗമ്യയെ വീണ്ടും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും.
https://www.facebook.com/Malayalivartha
























