കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കനായി അമ്മ പുറകെ ചാടി; നാൽപതടി താഴ്ചയുള്ള കിണറ്റിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മണിക്കൂറുകളോളം

കളിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിൽ വീണു രക്ഷിക്കാനായി അമ്മ പുറകെ ചാടി. മൂവാറ്റുപുഴയിലാണ് സംഭവം. നാൽപതടിയോളം ആഴത്തിലുള്ള കിണറ്റിൽ കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് അമ്മ ഒരു മണിക്കൂറോളം കിടന്നു.
ഒടുവിൽ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി ഇരുവരെയും പുറത്തെത്തിച്ചു. ആയവന കാലാമ്പൂർ സിദ്ധൻപടി കുന്നക്കാട്ടു മല കോളനിയിൽ ബിജുവിന്റെ ഭാര്യ മിനിയും (40) മകൻ അലനു (എട്ട്) മാണ് കിണറ്റിൽ വീണത്.
കളിക്കുമ്പോൾ കിണറ്റിലേക്കു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ സേനാ ഉദ്യോഗസ്ഥർ നെറ്റും കോണിയും ഉപയോഗിച്ച് കിണറ്റിലിറങ്ങി അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിച്ചു.പരുക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
https://www.facebook.com/Malayalivartha
























