കണ്ണൂരിലെ രാഷ്ട്രീയകൊലപാതകം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു

കണ്ണൂര്‍ പള്ളൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെയും ന്യൂമാഹിയില്‍ ബിജെപി പ്രവര്‍ത്തകനായ ഷമേജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബൈക്കിലെത്തിയവരാണ് ബാബുവിനെ കൊലപ്പെടുത്തിയത്. കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സിപിഐഎം നേതാവ് ബാബുവിന് വേട്ടേറ്റത്. പളളൂര്‍ വയല്‍ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബാബുവിനെ വാഹനത്തില്‍ എത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. കഴുത്തിനും തലക്കും ആഴത്തില്‍ വെട്ടേറ്റ ബാബു തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിക്കുമ്‌ബോഴേടക്കും മരണമടഞ്ഞു.
വീടിന്റെ നൂറ് മീറ്റര്‍ അകലെ കോറോത്ത് ക്ഷേത്രത്തിന് പരിസരത്ത് വെച്ചാണ് ബാബു ആക്രമിക്കപ്പെട്ടത്. സിപിഐഎം മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബാബുവിന്റെ കൊലപാതകത്തിന് പിന്നില്‍ കൂത്തുപറമ്ബില്‍ നിന്ന് ആയുധ പരിശീലനം കഴിഞ്ഞ് വന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ജില്ലാ കമ്മറ്റി ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























