മരണം നിഴൽ പോലെ കൂടെയുണ്ടെന്ന് അനീഷ്..കൊന്നുകളയുമെന്ന ഷാനുവിന്റെ ഭീഷണി നടപ്പാക്കാൻ കൊട്ടേഷൻ സംഘം; ഷാനുവിന്റെ ഉന്നത ബന്ധങ്ങൾ തന്റെ ജീവനെടുക്കും എന്ന് കെവിന്റെ ഉറ്റ സുഹൃത്ത്

ഉറ്റ സുഹൃത്തിന്റെ മരണത്തിലുള്ള വിഷമം കടിച്ചമർത്തി ജീവിക്കുമ്പോഴും അനീഷ് ആശങ്കയിലും ഭീതിയിലുമാണ്. മരണം അനീഷിനെ നിഴൽ പോലെ വേട്ടയാടുകയാണ്. അക്രമി സംഘം തട്ടിക്കൊണ്ട് പോയ വഴി അനീഷ് മരണത്തെ മുഖാമുഖം കണ്ടതാണ്. വടിവാൾ കഴുത്തിൽ വച്ച് നീനുവിനെ വിട്ടു തരണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും ഷാനു ഭീഷണിപ്പെടുത്തി.
കേസിനു പോവുകയാണെങ്കിൽ ഏത് വിധേനയും ജാമ്യത്തിലിറങ്ങി കൊല്ലുമെന്നും ഷാനു പറഞ്ഞു.അനീഷിന്റെ വീട് അക്രമി സംഘം അടിച്ചു തകർത്തിരുന്നു. വീടിന് ചേർന്ന് കട നടത്തുകയായിരുന്നു അനീഷ്. ജീവിതോപാധിയായ കട ഇനി തുറക്കാനാവില്ലെന്ന് അനീഷ് പറയുന്നു. ഉന്നത സ്വാധീനമുള്ള ഷാനു തന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുമെന്നും. ജീവന് പോലീസ് സുരക്ഷയൊരുക്കണമെന്നും ഈ ചെറുപ്പക്കാരൻ പറയുന്നു
https://www.facebook.com/Malayalivartha




















