ഇന്ധനവില വർധനവിൽ പ്രതിഷേധം ; ഇന്ധനമടിച്ച ബില്ലുമായി വരുന്ന ഓരോ ഉപഭോക്‌താക്കള്‍ക്കും ധനസഹായവുമായി യൂത്ത് ഫ്രണ്ട്

ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഉപഭോക്‌താക്കള്‍ക്ക് ധനസഹായ വിതരണവുമായി യൂത്ത് ഫ്രണ്ട് (എം) ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. ചെറുതോണി ബസ് സ്‌റ്റാന്‍ഡിന് സമീപം പ്രത്യേക കൗണ്ടര്‍ ഇട്ടിരിക്കുന്ന പ്രവര്‍ത്തകര്‍ ഇന്ധനമടിച്ച ബില്ലുമായി വരുന്ന ഓരോ ഉപഭോക്‌താക്കള്‍ക്കും ധനസഹായം വിതരണം നല്‍കിയാണ് വ്യത്യസ്‌തമാര്‍ന്ന സമരം സംഘടിപ്പിച്ചത്.
യൂത്ത്‌ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ വില 50 രൂപയാക്കാമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരും അധിക നികുതി ഒഴിവാക്കുമെന്ന് പറഞ്ഞ സംസ്‌ഥാന സര്‍ക്കാരും ജനവഞ്ചന തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത്‌ഫ്രണ്ട്(എം) ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറുകുന്നേല്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി എബി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജോസ് കുഴികണ്ടം, ജേക്കബ് പിണക്കാട്ട്, ടോമി കൊച്ചുകുടി, റിന്‍സി സിബി, സെലിന്‍ വിന്‍സന്റ്, റെനി മാണി, ബിനു ബാബു, ഷിബു കാരിക്കൂട്ടം, ഡിജോ വട്ടോത്ത്, ഉപിലാഷ് ഫ്രാന്‍സീസ്, സിജോ മാടവന, സുമീഷ് മലേപ്പറമ്ബില്‍, ആല്‍ബിന്‍ വറപോളയ്‌ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha




















