കെവിന്‍ വധക്കേസ്: മറ്റ് പ്രതികളേ പിടികൂടിയിട്ടും നീനുവിന്റെ അമ്മ രഹനയെ പിടിക്കാന്‍ വൈകുന്നത് അവരുടെ ഉന്നത സ്വാധീനം, കെവിനെ കൊല്ലാന്‍ ഏറ്റവും അധികം കച്ച മുറുക്കിയത് നീനുവിന്റെ അമ്മയാണ്

കെവിന്‍ വധകേസില്‍ കോട്ടയം എസ്.പിയും നീനുവിന്റെ അമ്മയും ബന്ധുക്കളെന്ന് ഏറ്റുമാനൂര്‍ കോടതി മുന്‍പാകെയാണ് അഭിഭാഷകന്‍ ഈ വിവരം അറിയിച്ചത്. അതേസമയം തനിക്ക് നീനുവിന്റെ അമ്മയുമായി യാതൊരു ബന്ധവുമില്ലെന്ന് എസ്.പി മുഹമ്മദ് റഫീഖ് പറഞ്ഞു. പ്രതി രഹന അറസ്റ്റ് ഭയന്ന് ഒളിവിലാണ്. മറ്റ് പ്രതികളേ പിടികൂടിയിട്ടും രഹനയേ പിടിക്കാന്‍ വൈകുന്നത് അവരുടെ ഉന്നത സ്വാധീനവും സംരക്ഷിക്കാന്‍ ആളുകള്‍ ഉള്ളതിനാലുമെന്ന് ആരോപണം ഉണ്ടായിരുന്നു.
കെവിനെ കൊല്ലാന്‍ ഏറ്റവും അധികം കച്ച മുറുക്കിയത് നീനുവിന്റെ അമ്മയാണ്. കെവിനുമായി ശാരീരിക ബന്ധം ഉണ്ടാകുന്നതിനു മുമ്പേ മകളേ തിരികെ കൊണ്ടുവരാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഇങ്ങിനെ മകളേ കൊണ്ടുവന്നാല്‍ മറ്റൊരു വിവാഹം ഉടന്‍ നടത്താന്‍ രഹന വരനേയും കണ്ടുവയ്ച്ചിരുന്നു. കേസില്‍ പോലീസ് തിരയുന്ന കെവിന്റെ ഭാര്യ നീനുവിന്റെ അമ്മ രഹനയും കോട്ടയം എസ്പി മുഹമ്മദ് റഫീഖും ബന്ധുക്കളാണെന്ന ഗുരുതര ആരോപണം അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചതോടെ കേസ് അട്ടിമറിയുവാന്‍ ഉള്ള സാധ്യതയും സംശയിക്കുന്നു.
കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോര്‍ട്ട്. കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതേ തുടര്‍ന്ന് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ കോട്ടയം എസ്.പിക്കെതിരേ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്.
കെവിന്‍ രക്ഷപെടാന്‍ ഓടിയപ്പോള്‍ ആറ്റില്‍ വീണ്‍ മരിച്ചു എന്നാണ് പോലീസിന്റെ തിരകഥ. ഇതോടെ കൊലപാതകം എന്ന നിലയില്‍ നിന്നും കേസ് മര്‍ദ്ദനം, എന്നും അക്രമണം എന്ന രീതിയിലേക്കും മാറും. കെവിന്‍ വെള്ളത്തില്‍ സ്വയം ചാടി മരിച്ചു എന്ന രീതിയിലേക്ക് കേസ് വരികയാണ്. എന്നാല്‍ കെവിനേ ബന്ധിച്ചാണ് വാഹനത്തില്‍ കൊണ്ടുപോയതെന്ന് മൊഴിയുണ്ട്. ബന്ധിച്ച ആള്‍ എങ്ങിനെ വാഹനത്തില്‍ നിന്നും രക്ഷപെട്ട് ഓടും. കെവിനേ കെട്ടിയിട്ട് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു എന്ന ആരോപണം നിലനില്ക്കവേയാണ് അന്വേഷണം അപകടമാണ് എന്നി നിലയിലേക്ക് പോകുന്നത്.
കെവിന്റെ പക്കല്‍ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാന്‍ സ്വന്തം മകനെയും ഭര്‍ത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്റെ അമ്മ രഹനയായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.കെവിനെ ഭീഷണിപ്പെടുത്തി നീനുവിനെ സ്വതന്ത്രയാക്കാന്‍ രഹന സ്വന്തം നിലയില്‍ കോട്ടയം മാന്നാനത്ത് എത്തിയതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചു.രണ്ടര പതിറ്റാണ്ടു മുന്‍പ് നീനുവിന്റെ പിതാവ് ചാക്കോയെ മിശ്രവിവാഹം ചെയ്തതാണ് രഹന. മുസ്ലിം കുടുമ്പത്തില്‍ ജനിച്ചു വളര്‍ന്ന രഹന കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായിരുന്നു. ചാക്കോയുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിര്‍ത്തതോടെ സ്വന്തം വീട്ടില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് രഹന ചാക്കോയുടെ ഭാര്യയായത്.
https://www.facebook.com/Malayalivartha




















