കെവിന്‍ കൊലപാതകത്തില്‍ എനിക്ക് പങ്കില്ല വികാരാധീനനായി മുന്‍ എസ്പി; കോടതിയെ തെറ്റിദ്ധരിപ്പിച്ച മുന്‍ എഎസ്‌ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കും; കുടുംബവുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും മുന്‍ എസ്പി മുഹമ്മദ് റഫീഖ്

കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ കേസില്‍ പ്രതിയായ എഎസ്‌ഐ ബിജു ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോട്ടയം മുന്‍ എസ്പി എ. മുഹമ്മദ് റഫീഖ്. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ തന്റെ ബന്ധുവല്ലെന്നും കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം താന്‍ വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുന്പാണ് താന്‍ വിവരം അറിഞ്ഞത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച മുന്‍ എഎസ്‌ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വികാരാധീനനായി പ്രതികരിച്ച് മുഹമ്മദ് റഫീഖ് പറഞ്ഞു. ആ കുടുംബവുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെവിന്റെ കൊലപാതകത്തില്‍ മുഹമ്മദ് റഫീഖിനെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു രംഗത്തെത്തിയിരുന്നു. സാനുവിന്റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കല്‍നിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്‌ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജുവിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha




















