Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കെവിനെ കൊന്ന മൂന്ന് കാപാലികന്മാര്‍കൂടി പൊലീസിന്റെ വലയിലായി; പ്രതികളെ അറസ്റ്റ് ചെയ്തത് കൊയമ്പത്തൂരില്‍ നിന്ന്; കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി

02 JUNE 2018 12:09 AM IST
മലയാളി വാര്‍ത്ത

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവരെയാണ് കോയമ്പത്തൂരില്‍നിന്ന് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി. 

കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ ഷാനു ചാക്കോയാണ് കേസില്‍ ഒന്നാം പ്രതി. ഷാനുവിന്റെ പിതാവ് ചാക്കോ ജോണ്‍, പുനലൂര്‍ സ്വദേശി മനു മുരളീധരന്‍, നിയാസ് മോന്‍, ഇബ്രാഹിം റിയാസ്, ഇഷാന്‍, ഇര്‍ഷാദ്, ഷെഫിന്‍, ടിന്റോ ജെറോം എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധക്കേസില്‍ അറസ്റ്റിലായവരില്‍നിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലായ ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം. ബിജു, െ്രെഡവര്‍ അജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

അതേ സമയം കെവിന്റെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. കെവിന്‍ കാറില്‍നിന്ന് ചാടിപ്പോയതാണെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്, ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും മൊഴിയില്‍ മാറ്റം വരുത്തിയിട്ടുമില്ല. ഇത് ആസൂത്രിതമാണോയെന്ന സംശയം പ്രകടിപ്പിക്കുമ്പൊഴും അതേ നിഗമനമാണ് പൊലീസും പങ്കുവെക്കുന്നത്. തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ച അനീഷിന്റെ എഫ്.ഐ.ആറിലെ മൊഴിയും പ്രതികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണസംഘം തലവന്‍ ഐ.ജി വിജയ് സാഖറെ പറയുന്നത്. ചാടിപ്പോയെന്ന നിഗമനം അദ്ദേഹം ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍, പിന്നീട് എന്തുസംഭവിച്ചെന്ന് വ്യക്തമാക്കാന്‍ കഴിയുന്നില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെവിനെ പുഴയിലേക്ക് ഓടിച്ചിറക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.

സംഭവം നടന്ന ദിവസം നല്‍കിയ മൊഴിക്കുശേഷം അനീഷ് മറ്റ് പല സംഭവങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതൊന്നും പൊലീസ് രേഖകളില്ല. മര്‍ദനമേറ്റ് തളര്‍ന്നതിനാലും അക്രമത്തിന്റെ ഭീതി വിട്ടുമാറാത്തതിനാലും അന്നത്തെ മൊഴി പൂര്‍ണമല്ലെന്ന വിലയിരുത്തലുകളുമുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാനോ അനീഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനോ പൊലീസ് തയാറായിട്ടില്ല. പകരം അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും സാമ്യമുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പൊലീസ്. അനീഷ് പിന്നീട് പറഞ്ഞ കാര്യങ്ങള്‍ പലതും തള്ളിക്കളയുകയും ചെയ്തു. സത്യം കണ്ടെത്തുമെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് ഇതേക്കുറിച്ച് ഐ.ജിയുടെ പ്രതികരണം. കെവിന്‍ മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമിക നിഗമനം. വെള്ളത്തില്‍ മുക്കി കൊന്നതാണോ, സ്വയം വീണപ്പോള്‍ മുങ്ങി മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ല. മര്‍ദനമേറ്റ് ബോധം മറഞ്ഞ കെവിനെ പുഴയില്‍ വലിച്ചെറിഞ്ഞതായിരിക്കുമോയെന്ന സംശയവുമുണ്ട്. ഇതടക്കമുള്ളവ സ്ഥിരികരിക്കണമെങ്കില്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.

അതിനിടെ, അറസ്റ്റിലായ ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, ൈഡ്രവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ശനിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ശനിയാഴ്ച പൂര്‍ത്തിയാകുമെന്നും എസ്.പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (47 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends