പ്രതിസന്ധികളെ തരണം ചെയ്ത് കെ.എസ്.ആര്‍.ടി.സി; ഇക്കുറി കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനം; രണ്ടുമാസമായി ഘട്ടംഘട്ടമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രതിസന്ധികളെ തരണം ചെയത് കെഎസ്ആര്‍ടിസി. മേയില്‍ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനമാണ് ലഭിച്ചത്. പ്രതിസന്ധികളെ തരണം ചെയ്താണ് കെഎസ്ആര്‍ടിസി ഈ നേട്ടം കൈവരിച്ചത് 207.35 കോടിയാണ് കോര്‍പറേഷന് ലഭിച്ചത്. 2017 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21.74 കോടി രൂപ അധികം ലഭിച്ചു. വേനല്‍ക്കാലത്ത് കലക്ഷന്‍ കൂടാറുണ്ടെങ്കിലും 200 കോടിക്ക് മുകളില്‍ ഉയരുന്നത് ആദ്യമായിട്ടാണ്. 2017 ഡിസംബറില്‍ കിട്ടിയ 195.21 കോടിയും, 2018 ജനുവരിയിലെ 195.94 കോടി രൂപയുമാണ് ഇതിനു മുമ്ബുള്ള മികച്ച കലക്ഷനുകള്‍. ശബരിമല പ്രത്യേക ബസുകളുടെ വരുമാനവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
പരമാവധി ബസുകള്‍ നിരത്തിലിറക്കിയതും വരുമാനമുള്ള റൂട്ടുകള്‍ കേന്ദ്രീകരിച്ച് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചതുമാണ് വരുമാനവര്‍ധനക്ക് കാരണം. രണ്ടുമാസമായി ഘട്ടംഘട്ടമായി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ ഫലമാണ് ദിവസവരുമാനത്തില്‍ പ്രതിഫലിക്കുന്നത്. യൂനിയന്‍ പിന്തുണയോടെ അദര്‍ഡ്യൂട്ടിയില്‍ കഴിഞ്ഞിരുന്ന െ്രെഡവര്‍മാരെയും കണ്ടക്ടര്‍മാരെയും ബസുകളില്‍ നിയോഗിച്ചതോടെ ജീവനക്കാരുടെ ക്ഷാമം കാരണം ബസ് റദ്ദാക്കുന്നത് കുറഞ്ഞു. ഷെഡ്യൂളുകള്‍ക്ക് അനുസൃതമായി ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്തിയിരുന്നു.
അവധി ദിവസങ്ങളില്‍ ബസുകള്‍ റദ്ദാക്കുന്നതിനു പകരം നോണ്‍ നോട്ടിഫൈഡ് റൂട്ടുകളിലടക്കം ഓടിച്ചു വരുമാനമുണ്ടാക്കാനാണ് ഇനി കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. െ്രെഡവര്‍മാരും കണ്ടക്ടര്‍മാരും കുറവുള്ള ഡിപ്പോകളിലേക്കു വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സ്ഥലം മാറ്റാന്‍ എംഡി ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദേശം നല്‍കി കഴിഞ്ഞു. എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് ഉത്തരവിറക്കി. ഇവര്‍ക്ക് ആ ദിവസം ശമ്ബളം നല്‍കില്ല.
https://www.facebook.com/Malayalivartha




















