കൊച്ചിയില്‍ നവജാത ശിശുവിനെ ദമ്പതികള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ദമ്പതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിയിലെത്തിയ ദമ്പതികള്‍ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.
കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് പള്ളിയ്ക്ക് മുന്നിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലുണ്ട്. ഇതിന് ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ഇതേ യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുമ്ബ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. പള്ളിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.
https://www.facebook.com/Malayalivartha




















