Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തില്‍ ഈ വര്‍ഷം പെയ്തിറങ്ങിയത് റിക്കാര്‍ഡ് മഴ; കര്‍ഷകര്‍ക്ക് ഒരേസമയം ഗുണവും ദോഷവും, കേരളത്തില്‍ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെ

02 JUNE 2018 04:15 AM IST
മലയാളി വാര്‍ത്ത

സമീപവര്‍ഷങ്ങളിലെ മഴക്കണക്കുകളെയെല്ലാം പിന്നിലാക്കി മുന്നേറിയിരിക്കുകയാണ് ഈ വര്‍ഷത്തെ മഴയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 30 വരെ നീളുന്ന വേനല്‍മഴക്കാലത്ത് ഇക്കുറി കേരളത്തിനു കിട്ടിയത് റിക്കാര്‍ഡ് മഴയാണ്. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം മഴക്കുറവുമായി വലഞ്ഞ കേരളത്തിന് ഈ വര്‍ഷം കിട്ടിയത് 40 ശതമാനം അധിക വേനല്‍ മഴയാണ്. കാലവര്‍ഷം കൂടി കനിഞ്ഞാല്‍ കൃഷിക്കു മികച്ച കാലമാണിതെന്ന് കാര്‍ഷികരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നെല്‍കൃഷി വ്യാപനത്തിന് അനുകൂലമായ സമയമാണിത്. സര്‍ക്കാരും നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇതു പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, റബര്‍ കര്‍ഷകര്‍ക്ക് കഷ്ടകാലമാണ്. മരങ്ങള്‍ക്കു രോഗബാധയുണ്ടാകാന്‍ ഇക്കാലയളവില്‍ സാധ്യതയേറെയാണെന്നും അതിനാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികളുണ്ടാകേണ്ടതുണ്ട് 370.2 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഇക്കാലയളവില്‍ 518.6 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ പെയ്തിറങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇത്രയും വലിയ അളവില്‍ സംസ്ഥാനത്തിനു വേനല്‍മഴ ലഭിച്ചത് ഇക്കുറി മാത്രമാണ്. ഈ സീസണില്‍ ആലപ്പുഴ ജില്ലയിലൊഴികെ മറ്റെല്ലായിടത്തും രേഖപ്പെടുത്തിയത് മികച്ച മഴയാണ്.

ഈ വര്‍ഷം ലഭിച്ച മഴക്കണക്കുകള്‍ ഇങ്ങനെ (മില്ലിമീറ്ററില്‍) 

(ജില്ല ഇക്കുറി പെയ്ത മഴ, പെയ്യേണ്ടിയിരുന്ന മഴ ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍)
ആലപ്പുഴ 446.5 (463.5), കണ്ണൂര്‍ 435.9 (291.4), എറണാകുളം 564.6 (429.3), ഇടുക്കി 539.1(417.3), കാസര്‍ഗോഡ് 438.6 (262.4), കൊല്ലം 480.3(458.8), കോട്ടയം 685 (445.2), കോഴിക്കോട് 677 (342.3), മലപ്പുറം 531.3 (312.6), പാലക്കാട് 471.3 (275.3), പത്തനംതിട്ട 759.4 (543.9), തിരുവനന്തപുരം 365 (359.9), തൃശൂര്‍ 403.6(374.5), വയനാട്450.6(268.2).

കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴ കണക്ക്: ജില്ല, പെയ്ത മഴ (മില്ലിമീറ്ററില്‍) എന്ന ക്രമത്തില്‍.
ആലപ്പുഴ 417.3, കണ്ണൂര്‍ 235.5, എറണാകുളം 435.3, ഇടുക്കി 403.3, കാസര്‍ഗോഡ് 87.3, കൊല്ലം 642.2, കോട്ടയം 502.4, കോഴിക്കോട് 341.1, മലപ്പുറം 180.1, പാലക്കാട് 250.9, പത്തനംതിട്ട 674.6, തിരുവനന്തപുരം 367.6, തൃശൂര്‍ 233.9, വയനാട് 293.4.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മണ്‍സൂണില്‍ ഒന്‍പത് ശതമാനം മഴക്കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കേരളത്തില്‍ പെയ്യേണ്ടത് 2039.7 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1855.9 മില്ലിമീറ്റര്‍ മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (53 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends