Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കെവിന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും പിടിച്ചിട്ടും നീനുവിന്റെ അമ്മ രഹനയെ മാത്രം കിട്ടുന്നില്ല; സിനിമാ സ്റ്റൈലില്‍ രഹന കളിക്കുന്ന കളിയില്‍ വലഞ്ഞ് പോലീസുകാര്‍; രഹന പ്രതിയല്ലെങ്കിലും കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും ഷാനു ചാക്കോയെ ദുബായില്‍ നിന്ന് വിളിച്ചു വരുത്തിയതും വിനയാകും 

02 JUNE 2018 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കെവിന്‍ വധക്കേസില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പ്രകാരമുള്ള മൂഴുവന്‍ പ്രതികളും പിടിയിലായെങ്കിലും എല്ലാത്തിനും കൂട്ടു നിന്ന നീനുവിന്റെ അമ്മ രഹനയെ മാത്രം പോലീസിന് കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രിയോടെ അഞ്ചു പേരാണ് പൊലീസ് കസ്റ്റഡിയിലായത്. ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോള്‍ റമീസ്, ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്നു പൊലീസ് പിടികൂടുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ പാലക്കാട് പുതുനഗരം പൊലീസിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. 

നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെ എഫ് ഐ ആറില്‍ പൊലീസ് പ്രതിയാക്കിയിരുന്നില്ല. എന്നാല്‍ കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും ഷാനു ചാക്കോയെ ദുബായില്‍ നിന്ന് വിളിച്ചു വരുത്തിയതും രഹനയായിരുന്നു. രഹനയുടെ ദുരഭിമാനമാണ് കെവിന്റെ കൊലയ്ക്ക് കാരണമായത്. എന്നിട്ടും രഹനയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ സംഘത്തെ നിശ്ചയിച്ചതു പോലും രഹനയാണ്. തന്റെ ബന്ധുവായ നിയാസിനെ സംഘത്തിലേക്ക് എത്തിച്ചതും മറ്റ് ആസൂത്രണം നടത്തിയതും രഹനയായിരുന്നു. അമ്മയ്ക്ക് തന്നോട് താല്‍പ്പര്യക്കുറവുണ്ടായിരുന്നുവെന്ന് നീനുവും വ്യക്തമാക്കി കഴിഞ്ഞു. അതിനിടെ ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴിഞ്ഞ ദിവസം മൊഴി കൊടുത്തത്. ഇതോടെ പൊലീസും ഇക്കാര്യത്തില്‍ ഒളിച്ചു കളിച്ചുവെന്ന് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തുകയാണ്. അതിനിടെ നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. നീനുവിന് ഇനി ആരുമില്ലെന്നും അതുകൊണ്ട് തന്നെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.

കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോയായിരുന്നു. ഷാനു ദുബായിലാണെന്നു ചാക്കോ മറുപടി പറഞ്ഞു. ഫോണ്‍ വയ്ക്കുന്നതിനു മുമ്പ് എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നത് എഎസ്‌ഐ ബിജു കേട്ടിരുന്നു. ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഷാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും പരിശോധിച്ചിരുന്നു. ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

തട്ടിക്കൊണ്ട് പോകാനായി ഷാനു എത്തിയ വിവരം ബിജുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തട്ടിക്കൊണ്ട് പോകലിന് ഒത്താശ ചെയ്ത കുറ്റം ബിജുവിനെതിരെ ചുമത്താന്‍ സാധ്യതയുണ്ട്. പൊലീസുകാര്‍ കൈക്കൂലി വാങ്ങിയെന്നും ആരോപിക്കുന്നു. പ്രതികളില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജുവിനും അജയകുമാറിനും ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തു. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. അതിനിടെ കെവില്‍ കൊല്ലപ്പെടുമ്പോള്‍ കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖിന്റെ ബന്ധുവാണ് നീനുവിന്റെ അമ്മയും കേസിലെ മുഖ്യ ആസൂത്രകയുമായ രഹനയെന്നും ബിജുവിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. 

എന്നാല്‍ ആരോപണം എസ് പി നിഷേധിച്ചു. കെവിനെ കാണാതായ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തന്നോടു നിര്‍ദ്ദേശിച്ചിരുന്നതായി അന്നത്തെ ജില്ലാ പൊലീസ് മേധാവി വി എം.മുഹമ്മദ് റഫീഖ്. മെയ് 27ന് ആയിരുന്നു സംഭവം. അന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തുണ്ടായിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി പൊലീസ് മേധാവിയെ കോട്ടയം റെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചു. കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ അടുത്ത ദിവസം മുഹമ്മദ് റഫീഖിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

രഹനയുടെ ബന്ധുവാണ് മുന്‍ എസ്പിയായ മുഹമ്മദ് റഫീഖ് എന്ന വെളിപ്പെടുത്തല്‍ പ്രതിഭാഗം അഭിഭാഷകന്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിക്കുകയായിരുന്നു. എസ്പിയും പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ചു സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. എന്നാല്‍, പ്രതികളുമായി തനിക്കു ബന്ധമില്ലെന്നു മുഹമ്മദ് റഫീഖ് പറഞ്ഞു. 

അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ സംഘം അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാന്‍ നടത്തിയത് ദൃശ്യം മോഡല്‍ പദ്ധതിയാണെന്നും വ്യക്തമായി. പിടിയിലാകാനുള്ള പ്രതികളില്‍ ഒരാളാണ് ഈ വക്രബുദ്ധി പ്രയോഗിച്ചത്. അയാള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേക്കു പോകുകയായിരുന്ന ലോറിയില്‍ ഇട്ടു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കുന്ന പൊലീസ് ആന്ധ്രയിലേക്കു പോകുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷ. ഒളിവിലായ പ്രതി കരുതിയതു പോലെ പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചു. അതേസമയം ആന്ധ്രയിലെത്തിയ ലോറിയില്‍ നിന്നു വെറുതെയൊരു ഫോണ്‍ കിട്ടിയ പ്രദേശവാസികളില്‍ ഒരാള്‍ സ്വന്തം സിം കാര്‍ഡ് അതില്‍ ഇട്ട് ഉപയോഗിച്ചതോടെ അയാളെ പൊലീസ് തേടിപ്പിടിച്ചു. അതോടെ ഫോണ്‍ മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ, പ്രതി പോയിട്ടില്ലെന്നു പൊലീസ് കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends