ആലുവ പോലീസിനെ വട്ടം ചുറ്റിച്ച ഒരു വിവാഹം... യുവതിയുടെ ഇഷ്ടം നോക്കാതെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഒളിച്ചോടി കാമുകനെ വിവാഹം കഴിച്ചു; വാക്ക് കൊടുത്ത ബന്ധുക്കള്‍ അതിന് കണ്ട പോംവഴി

ആലുവ പോലീസിനെയാണ് ഒരു വിവാഹം വട്ടം ചുറ്റിച്ചത്. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചപ്പോള്‍ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ രണ്ട് മാസത്തിനു ശേഷം വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി വിവാഹം ഉറപ്പിച്ച യുവാവിന് കൈമാറി. മറ്റൊരാളുടെ ഭാര്യയുമായി നാടുവിടാന്‍ നോക്കിയ പ്രതികളെ രണ്ട് മണിക്കൂറിനുള്ളില്‍ ആലുവാ പൊലീസ് പിടികൂടുകയും ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്യും. സംഭവത്തില്‍ യുവതിയുടെ അമ്മായി അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.
എടത്തല ശാന്തിഗിരി ആശ്രമത്തിനു സമീപം കീരേലിമന മുജീബിന്റെ ഭാര്യ മുഹ്‌സിന(20)യെ ആണ് ജില്ലാ ആശുപത്രിയിലേക്ക് തന്ത്രപരമായി വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. ആശുപത്രിയില്‍ കിടക്കുന്ന വല്യുമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് മുഹ്‌സിനയുടെ അമ്മായി വിളിച്ചു വരുത്തുകയും പുറത്ത് തയ്യാറായിരുന്ന മറ്റ് പ്രതികള്‍ യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു. സംഭവത്തില്‍ എടത്തല പേങ്ങാട്ടുശേരി സെയ്തുകുടി വീട്ടില്‍ മുക്താര്‍ (22), സുഹൃത്ത് കുഞ്ചാട്ടുകര മുതിരക്കാട്ടുമുകള്‍ പാലവിളയില്‍ തൗഫീഖ് (22), മുഹ്‌സിനയുടെ അമ്മായി വാഴക്കുളം എവിടി കമ്പനിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര ഷിജി (35) എന്നിവരെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോകലിനാണു കേസ്.
പ്രതികളിലൊരാളായ മുക്താറുമായി രണ്ട് മാസം മുന്‍പ് മുഹ്‌സിനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വീട്ടുകാര്‍ മുക്താറുമായി വിവാഹം ഉറപ്പിച്ചതോടെ മുഹ്‌സീന മുജീബിനൊപ്പം ഒളിച്ചോടി പോവുകയും ചെയ്തു. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച് മുഹ്‌സിനയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇരുവരേയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. പിന്നീട് മുജീബും മുഹ്‌സീനയും വിവാഹം കഴിച്ച് മുജീബിന്റെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. എനാല്‍ സ്വന്തം വീട്ടുകാരുമായി മുഹ്‌സീനയ്ക്ക് അടുപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ മുജീബിന്റെ വീടിന് അടുത്താണ് മുഹ്‌സീനയുടെ വല്യുമ്മ സീനത്ത് ഇസ താമസിക്കുന്നത്. ഇവര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഈ അവസരം മുതലാക്കി മുഹ്‌സീനയുടെ അമ്മായി ഷിജി മുക്താറിനെ വിളിച്ചു വരുത്തി മുഹ്‌സീനയെ തട്ടിക്കൊണ്ടു പോകാന്‍ അവസരം ഒരുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അമ്മായി ഷിജി വല്യുമ്മയ്ക്കു കാണണമെന്നു പറഞ്ഞു ഫോണ്‍ ചെയ്തു മുഹ്‌സിനയെ ആശുപത്രിയിലേക്കു വരുത്തി. അവിടെ മുക്താറും തൗഫീഖും കാറുമായി കാത്തുനിന്നിരുന്നു. മുഹ്‌സിന എത്തിയപ്പോള്‍ ഷിജി ബലം പ്രയോഗിച്ചു കാറിലേക്കു തള്ളിയിട്ടു കൊണ്ടുപോയി. മൂന്നരയോടെയായിരുന്നു സംഭവം. മുഹ്‌സിന ആശുപത്രിയിലെത്തിയതു മുജീബിന്റെ ജ്യേഷ്ഠന്‍ സുബൈറും ഭാര്യ ഷംനയുമൊത്തായിരുന്നു. ആശുപത്രിയില്‍ മുഹ്‌സിയെ കാണാതായതോടെ ഉടന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സീനത്ത് ഇസ പൊലീസ് എത്തിയപ്പോഴേക്കും ഡിസ്ചാര്‍ജായി.
പിന്നീടുള്ള രണ്ടു മണിക്കൂര്‍ പൊലീസ് വിശ്രമമില്ലാത്ത തിരച്ചിലാണു നടത്തിയത്. ഒടുവില്‍ അഞ്ചരയോടെ മുക്താറിനെ എടത്തലയില്‍ നിന്നു പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഹ്‌സിനയെ രക്ഷപ്പെടുത്തി ഭര്‍ത്താവിനൊപ്പം അയച്ചു. യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങിയിരുന്ന തൗഫീഖിനെയും ഷിജിയെയും വാഴക്കുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha




















