നൊന്ത് പ്രസവിച്ച പിഞ്ചോമനയെ ഉപേക്ഷിക്കാൻ ഭർത്താവിനൊപ്പം കൂട്ടു നിന്നു... ഉള്ള നാല് മക്കളെ പോലും നോക്കാൻ സാധിക്കുന്നില്ല; അഞ്ചാമതൊരാള് കൂടിയായപ്പോൾ നോക്കാനുള്ള സാമ്പത്തിക ശേഷിയില്ല; കുമ്പസാര കൂടിന് മുന്നിൽ പൊന്നോമനയെ ഉപേക്ഷിച്ച്മടങ്ങുമ്പോൾ ടിറ്റോയുടെ മനസ്സിൽ ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാക്കിയ അനുഭൂതിയായിരുന്നു...

കൊച്ചി എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ദമ്പതികള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവാവ് കസ്റ്റഡിയിൽ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് യുവാവിന്റെ അറസ്റ്റും. വടക്കഞ്ചേരി സ്വദേശിയായ ടിറ്റോയെയാണ് പൊലീസ് പിടികൂടിയത്. തങ്ങൾക്ക് നാല് മക്കളുണ്ടെന്നും ഒരു കുഞ്ഞിനെ കൂടി വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാലാണ് ഉപേക്ഷിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നൽകി.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പള്ളിയിലെത്തിയ ദമ്പതികൾ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീൻസും ടീഷർട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം. ഏതാനും മിനിട്ടുകൾക്ക് ശേഷം യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ യുവാവ് കുഞ്ഞിന് ഉമ്മ നൽകിയ ശേഷം തറയിൽ കിടത്തി വേഗത്തിൽ നടന്നു പോകുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ചതാണെന്ന് മനസിലായത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദന്പതിമാർ കുഞ്ഞിനെ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയത്. ഇവർക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha




















