ചിതലരിച്ച മേൽക്കൂരകൾ ,ദുർബലമായ ഭിത്തികൾ, ദ്രവിച്ച വാതിലുകൾ ; പൂട്ടിക്കിടക്കുന്ന പീരുമേട്ടിലെ തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ ; ലയങ്ങളിൽ താമസിക്കുന്നത് ബന്ധുവീടുകൾ ഇല്ലാത്തവരും, ഷെഡ്ഡു കെട്ടി മാറാനോ മാർഗ്ഗമില്ലാത്തവർ

ചിതലരിച്ച മേൽക്കൂരകൾ ,ദുർബലമായ ഭിത്തികൾ, ദ്രവിച്ച വാതിലുകൾ . പൂട്ടിക്കിടക്കുന്ന പീരുമേട്ടിലെ തോട്ടങ്ങളിലെ തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു കൂടുന്ന ലയങ്ങളുടെ അവസ്ഥയാണിത്. ഏതു നിമിഷവും നിലംപൊത്താവുന്ന ഈ ലയങ്ങളിൽ ഭീതിയൊടെയാണ് തൊഴിലാളികൾ ഓരോ രാത്രിയും തള്ളി നീക്കുന്നത്
ഒരു വർഷ കാലം കൂടി പിടിച്ചു നിൽക്കാൻ ശേഷിയില്ലാത്ത ലയങ്ങളാണ് ഏറെയും. പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി ,എം .എം .ജെ പ്ലാന്റേഷന്റെ ബോണാമി,'കോട്ടമല എന്നീ എസ്റ്റേറ്റുകളിലെ ലയങ്ങളുടെ സ്ഥിതിയാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയങ്ങൾ, തോട്ടം പ്രതിസന്ധി തുടങ്ങിയ 1980 നും മുൻപാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. 2000 ലാണ് കമ്പനി പൂട്ടിയത്. ഇതിനോടകം നിരവധി ലയങ്ങൾ നിലംപൊത്തി . അപകട സാധ്യത മുൻകൂട്ടി മനസ്സിലാക്കി ഷെഡ്ഢു കെട്ടി മാറി താമസിച്ചതിനാൽ ആളപായമുണ്ടായില്ല . എന്നാൽ അപ്രതീക്ഷിതമായി ചില ലയമുറികൾ ഭാഗീകമായി തകർന്നപ്പോൾ ചിലർക്കെങ്കിലും ചില്ലറ പരിക്കുകൾ ഉണ്ടായി. ബന്ധുവീടുകൾ ഇല്ലാത്തവരും, ഷെഡ്ഡു കെട്ടി മാറാനോ മാർഗ്ഗമില്ലാത്തവരാണ് ലയങ്ങളിൽ താമസിക്കുന്നത്. ഓടിനു മുകളിൽ പ്ലാസ്റ്റിക്കും ,പടുതയും വലിച്ചുകെട്ടിയാണ് പലരും താമസിക്കുന്നത്.
ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് താഴെ നരകതുല്യമായി കഴിയുന്നവരും ഇവിടെയുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ ഭയന്നു വിറച്ച പുതുക്കട തേവർ ലയത്തിലെ തൊഴിലാളികളുടെ അപേക്ഷയെ തുടർന്ന് 10 കുടുംബങ്ങളെ കഴിഞ്ഞ ദിവസം റവന്യൂ അധികൃതരെത്തി ലോൺട്രി പഞ്ചായത്ത് എൽ.പി.സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു . ഇവർ ഇeപ്പാഴും ക്യാമ്പിലാണ് കഴിയുന്നത്. നാലു് എസ്റ്റേറ്റിലും കൂടി 2000 ത്തോളം കുടുംബങ്ങളുണ്ട്. . സാധാരണ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലേക്ക് ഇവരെയെല്ലാം മാറ്റി താമസിപ്പിക്കുന്നത് അപ്രാപ്യമാണ്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha
























