വരാപ്പുഴക്കേസിലെ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഉപാധികളോടെ ജാമ്യം

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ (ആര്‍ടിഎഫ്) ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുദിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ സ്വാധിനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ ആലുവ സബ് ജയിലിലായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
കൊലക്കുറ്റം ചുമത്തിയ എസ്‌ഐ ജി.എസ്. ദീപക്കിന് ജാമ്യം അനുവദിച്ചിരുന്നുവെന്നും തങ്ങള്‍ക്കും ജാമ്യം അനുവദിക്കണമെന്നും ഇവര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ആലൂവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ് രൂപീകരിച്ചതായിരുന്നു ആര്‍ടിഎഫ്. ശ്രീജിത്ത് കേസ് വിവാദമായതോടെ ആര്‍ടിഎഫ് പിരിച്ചു വിട്ടിരുന്നു.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha
























