മലപ്പുറത്ത് ബസ്സപകടം... കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്തുണ്ടായ ബസ് അപകടത്തില്‍ കമ്പി തലയില്‍ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം കലക്‌ട്രേറ്റിന് സമീപം കോളജ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. മുഹമ്മദ് ഷരീഫ് (27) ആണ് മരിച്ചത്.
മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ പാണക്കാട്ട് വെച്ച് കോളജ് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരപ്പനങ്ങാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിനില്‍ കയറുന്നതിനായി രാവിലെ മലപ്പുറത്ത് നിന്ന് ബസില്‍ കയറിയതായിരുന്നു ഷരീഫ്.
ബസിന്റെ പുറക് വശത്ത് ഇരുന്നിരുന്ന മുഹമ്മദ് ഷരീഫ് സീറ്റിനടുത്തുള്ള കമ്പി തലയില്‍ തുളച്ച് കയറി സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം മലപ്പുറം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ മറ്റാര്‍ക്കും സാരമായ പരിക്കുകളില്ല.
https://www.facebook.com/Malayalivartha
























