"ദുരന്ത നിവാരണസേന തന്നെ ഒരു ദുരന്തമാണ്; പി.വി.അന്‍വർ എംഎല്‍എ യുടെ പാര്‍ക്കിനെ കുറിച്ച് റവന്യൂമന്ത്രി ഒന്നും മിണ്ടുന്നില്ല"; കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പി.വി.അന്‍വർ എംഎല്‍എ യുടെ കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും, മന്ത്രി പൂര്‍ണ പരാജയമാണെന്നുമാണ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.
ദുരന്ത നിവാരണസേന തന്നെ ഒരു ദുരന്തമാണ്. തൃശൂരില്‍ നിന്ന് കോഴിക്കോടെത്താന്‍ നാലുമണിക്കൂറാണ് സേന എടുത്തത്. കരിഞ്ചോലയിലെ ജലസംഭരണി ദുരന്തത്തിന്റെ ആക്കം കൂട്ടി. ആരാണ് ജലസംഭരണിക്ക് അനുമതി കൊടുത്തതെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം അൻവറിന്റെ വാട്ടര്‍ തീം പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലഭിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തീം പാര്‍ക്കിന് സ്റ്റോപ് മെമോ നല്‍കിയത്. പാര്‍ക്കിനകത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണു നിര്‍ദേശം.
കഴിഞ്ഞ ദിവസം രാത്രിയാണ് കനത്ത മഴയ്ക്കിടെ പാര്‍ക്കില്‍ മണ്ണിടിച്ചിലുണ്ടായത്. പാര്‍ക്കിലേക്കാവശ്യമായ വെളളമെടുക്കുന്ന കുളത്തിനു സമീപമാണ് മണ്ണിടിച്ചില്‍. പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് കുളം. ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പാര്‍ക്കിന്റെ നിർമ്മാണം പരിസ്ഥിതി ലോല മേഖലയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha
























