ഫഹദ് വധം ; പ്രതിയായ ആര്‍എസ്എസുകാരന് ജീവപര്യന്തം

ഒന്‍പത് വയസ്സുകാരന്‍ ഫഹദിനെ കഴുത്തറുത്ത് കൊന്ന ആര്‍എസ്എസുകാരന് ജീവപര്യന്തം. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. കല്യോട്ട് കണ്ണോത്ത് വിജയകുമാറിനാണ് കാസര്‍ഗോഡെ ഒന്‍പതുവയസ്സുകാരന്‍ ഫഹദിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ലഭിച്ചത്.
2015 ജൂലൈ ഒമ്പതിന് രാവിലെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ കണ്ണീരാലാഴ്ത്തിയ അരും കൊല നടന്നത്.
കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്നു ഫഹദ്. മറ്റൊരു മതത്തില്‍ പിറന്നുവെന്ന ഒറ്റ കുറ്റത്തിനാണ് ഫഹദിനെ കണ്ണോത്ത് വിജയകുമാര്‍ അരുംകൊല ചെയ്‌തത്. എന്നാല്‍ വിജയകുമാറിനെ മനോരോഗിയെന്ന് വരുത്തി രക്ഷിക്കാനാണ് ആര്‍എസ്എസ് ബിജെപി നേതൃത്വം ശ്രമിച്ചത് .
https://www.facebook.com/Malayalivartha
























