ശാസ്തമംഗലത്ത് വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലത്തേയ്ക്ക് പോകുകയായിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. കാറിന്റെ ടയർ പൊട്ടുകയും വാഹനം ഡിവൈഡറിൽ ഇടിച്ച് മറുവശത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു
ബൈക്ക് യാത്രികനും വാഹനമോടിച്ചിരുന്നയാൾക്കുമാണ് പരിക്കേറ്റത്.ഇരുവരെയും തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ഇരുപത് മിനുട്ടോളം പ്രദേശത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം പുനരാരംഭിച്ചു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha
























