ഒന്നാം പിറന്നാളിൽ മിന്നി കൊച്ചി മെട്രോ; മേരിക്കുട്ടിയുടെ വിശേഷങ്ങൾ പങ്കുവച്ചു ട്രാസ്‌ജെൻഡർ ജീവനക്കാർക്കൊപ്പം ജയസൂര്യയുടെ മെട്രോ യാത്ര

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ യാത്രക്കാരനായി എത്തിയിരിക്കുകയാണ് സിനിമാതാരം ജയസൂര്യ. താരം ട്രാൻസ്ജെൻഡറായി വേഷമിട്ട പുതിയ ചിത്രം "ഞാൻ മേരിക്കുട്ടി" തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതുകൊണ്ടു തന്നെ യാത്രയിലും അല്പം വ്യത്യസ്തതയുണ്ടായിരുന്നു.
മെട്രോയിലെ ട്രാസ്‌ജെൻഡർ ജീവനക്കാർക്കൊപ്പമായിരുന്നു ജയസൂര്യയുടെയും സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെയും യാത്ര. ഇത്തരത്തിലൊരു യാത്ര ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ട്രാൻസ്ജെൻഡറുകളെ സമൂഹം അംഗീകരിക്കുന്നതിന് തെളിവാണ് ഇവർക്ക് മെട്രോയിൽ ജോലി നൽകിയതെന്നും ജയസൂര്യ പറഞ്ഞു. ഒപ്പം തന്റെ ചിത്രമായ മേരിക്കുട്ടിയുടെ വിശേഷങ്ങളും താരം പങ്കു വച്ചു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha
























