Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

18 JUNE 2018 05:58 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് വേണ്ടി നിലവിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങളെയും അംഗപരിമിതാവകാശ സംരക്ഷണ നിയമം 2016 പ്രകാരം പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന അംഗപരിമിത വിഭാഗ മേഖലയില്‍ നിന്നുള്ള വിദഗ്ധരെയും അംഗപരിമിത സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് പുതിയ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചത്. ഇതിലൂടെ അംഗപരിമിതര്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ തസ്തികകളും കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി, ആസൂത്രണ സാമ്പത്തികകാര്യം (ബി.പി.ഇ) വകുപ്പ് സെക്രട്ടറി, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് കമ്മീഷണര്‍ (മെമ്പര്‍ സെക്രട്ടറി), ലേബര്‍ കമ്മീഷണര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എംപ്ലോയ്‌മെന്റ് & ട്രെയിനിംഗ് വകുപ്പ് ഡയറക്ടര്‍, നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഡയറക്ടര്‍, വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ടാകും.

ഓരോ അംഗപരിമിത വിഭാഗത്തിനെയും സംബന്ധിക്കുന്ന നിയമന കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരെ കണ്‍സള്‍ട്ടന്റുമാരായി സമിതി യോഗത്തിലേക്ക് ക്ഷണിക്കേണ്ടതാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി, ഇ.എന്‍.ടി. വിഭാഗം മേധാവി, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി, സൈക്യാടി വിഭാഗം മേധാവി, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി, ന്യൂറോളജി വിഭാഗം മേധാവി എന്നിവരാണ് വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിലുള്ളത്.

അംഗപരിമിത സംഘടനകളിലെ പ്രതിനിധികളെ അടിസ്ഥാന അംഗപരിമിതത്വമുള്ളവരുടെ പ്രതിനിധികളായി വിദഗ്ധ കമ്മിറ്റിയില്‍ ക്ഷണിക്കുന്നതാണ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ അംഗപരിമിത സംഘടനകളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിഷ്‌കരിക്കുകയും ചെയ്യും.

വിദഗ്ധ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസബിലിറ്റി ആക്ട് പ്രകാരം അംഗ പരിമിതര്‍ക്കായി കണ്ടെത്തിയ തസ്തികകള്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കൃത്യമായ ഇടവേളകളില്‍ പുനരവലോകനം നടത്തണം.

അടിയന്തിര സന്ദര്‍ഭങ്ങളില്‍, ബന്ധപ്പെട്ട മേഖലയില്‍ വിദഗ്ധനായ ഒരംഗമെങ്കിലും ഉണ്ടെങ്കില്‍ വിദഗ്ധ കമ്മിറ്റി ചെയര്‍മാന് അപ്പോള്‍ ലഭ്യമായ അംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കാവുന്നതും ആ തീരുമാനങ്ങള്‍ അടുത്ത മുഴുവന്‍ അംഗ കമ്മിറ്റി യോഗത്തില്‍ സാധൂകരിക്കാവുന്നതുമാണ്.

വിദഗ്ധ കമ്മിറ്റിയില്‍ പരിഗണിക്കുന്ന തസ്തികകളുടെ നിയമനാധികാരികളേയും തസ്തികകളുമായി ബന്ധപ്പെട്ട് കമ്മിറ്റിയില്‍ അംഗങ്ങളല്ലാത്ത വിദഗ്ദ്ധരെയും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിലേയ്ക്ക് ക്ഷണിക്കേണ്ടതാണ്. അവശ്യ സന്ദര്‍ഭങ്ങളില്‍ അഭിപ്രായം അറിയിക്കുന്നതിനായി പി.എസ്. സി.യുടെ പ്രതിനിധിയെയും യോഗത്തിലേക്ക് ക്ഷണിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends