ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി

പത്തനംതിട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌നയെന്ന പെണ്‍കുട്ടിയെ കുറിച്ച് ചില സുപ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്.
പൊലീസിന്റെ പെട്ടി തന്ത്രം ഭലിച്ചുവെന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജെസ്‌നയെ കാണാതായതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ഏതുവിധേനയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങളാണ് വിജയത്തിലേക്ക് നീങ്ങുന്നത്. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ പൊലീസിന് പ്രതീക്ഷ നല്‍കാവുന്ന ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.
മോത്തം പല സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്ന് അമ്പകതോളം കത്തുകള്‍ ലഭിച്ചു. ഇതില്‍ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതല്‍ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടത്. ഇതില്‍ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്‌നയെ അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു. പൊലീസ് മൊത്തത്തില്‍ ഇത് വിശ്വാസത്തിലെടുത്തില്ലെങ്കിലും പലതും നിര്‍ണായക വിവരങ്ങളാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























