നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യം തള്ളി പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനു കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അതുപോലെ തന്നെ, കേസിലെ അനുബന്ധ ഹര്‍ജികളില്‍ വിധി പറയുന്നത് 27ലേക്കു മാറ്റി. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി അന്നു പരിഗണിക്കും. ഏതൊക്കെ രേഖകള്‍ വേണമെന്നു രേഖാമൂലം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു. അതേസമയം, പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകന്‍ ബി.എ.ആളൂര്‍ കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനു വേണ്ടി സുനി അപേക്ഷ നല്‍കി.
https://www.facebook.com/Malayalivartha
























