മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ പ്രവാസി അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രവാസിയായ കൃഷ്ണകുമാറിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. യു.എ.ഇയില്‍ വച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.
അറസ്റ്റിലായ കൃഷ്ണകുമാറിനെ ഇന്ന് കൊച്ചിയിലെത്തിക്കും. പിണറായി വിജയനേയും മന്ത്രി എംഎം മണിയേയും ഹീനമായ ഭാഷയില്‍ ഇയാള്‍ അധിക്ഷേപിച്ചിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടന്‍ സാബുമോനെയും കൊല്ലാനായിട്ടാണ് വരവെന്നും ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് ഇതിന് മാപ്പ് പറഞ്ഞ് കൃഷ്ണകുമാര്‍ വീണ്ടും ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. എംഎം മണിയേക്കുറിച്ച് പറഞ്ഞതിനും അദ്ദേഹം ക്ഷമ ചോദിച്ചു. പിണറായി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ആളുകള്‍ മനസിലാക്കാതെപോകുന്നുവെന്നും ഇദ്ദേഹം പരിഭവപ്പെട്ടു. ജലീല്‍, ജുലാഷ് എന്നീ മലയാളികള്‍ നേരിട്ടെത്തിയാണ് എന്താണ് കൃഷ്ണകുമാറിന് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് തിരക്കിയത്. അപ്പോഴാണ് അയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഓര്‍മയില്ലാതെയാണ് അങ്ങനെ പറഞ്ഞതെന്നും ഏറ്റുപറഞ്ഞത്.
https://www.facebook.com/Malayalivartha
























