പാലക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് യുവാവിന്റെ മൃതദേഹം

പാലക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റെയില്‍വേ ട്രാക്കിനടുത്തായി തത്തമംഗലം സ്വദേശി ജിതിന്‍ ബേബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇയാളുടെ സുഹൃത്തുമുണ്ടായിരുന്നു. ഇരുവരുടെയും വസ്ത്രത്തില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കിട്ടിയിരുന്നു.
പുതുനഗരം വിരിഞ്ഞിപ്പാടത്തിനടുത്താണ് ദുരൂഹസാഹചര്യത്തില്‍ തത്തമംഗലം കുറ്റിക്കാട് സ്വദേശി ജിതിന്‍ ബേബിയെയും സുമേഷിനെയും നാട്ടുകാര്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നായിരുന്നു ഇരുവരുമുണ്ടായിരുന്നത്. ജിബിന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഇയാളുടെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റിരുന്നു.
അബോധാവസ്ഥയില്‍ കിടന്നിരുന്ന സുമേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ വസ്ത്രത്തില്‍ നിന്ന് ആറ് കഞ്ചാവ് പൊതികളാണ് കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയെന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് സംശയിക്കുന്നത്. ചികിത്സയില്‍ ക!ഴിയുന്ന സുമേഷിന്റെ മൊഴിയെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകൂ. പുതുനഗരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























