Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജെ. നന്ദകുമാറിനേയോ ബാലശങ്കറിനേയോ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം; കെ. സുരേന്ദ്രനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ബഹുഭൂരിപക്ഷവും; കുമ്മനം രാജശേഖരനെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് രൂക്ഷ വിമര്‍ശനം

19 JUNE 2018 09:27 AM IST
മലയാളി വാര്‍ത്ത

കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറിക്കെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്. കെ. സുരേന്ദ്രനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നു പറഞ്ഞതോടെ അധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പ് നീളുകയാണ്. 

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയതിനുശേഷം സംസ്ഥാന ബി.ജെ.പിയ്ക്ക് അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ കെ.സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കുന്നതില്‍ എതിര്‍പ്പുമായി ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്‍ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാകും. കഴിഞ്ഞ മാസം മേയ് 25 നാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പായിരുന്നു കുമ്മനത്തെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്.

അതേഅസമയം വിഭാഗീയത ശക്തമായ സംസ്ഥാന നേതൃത്വത്തിനു പകരം ആര്‍.എസ്.എസില്‍നിന്നു പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര തീരുമാനം നടപ്പായാല്‍ പ്രജ്ഞാ പ്രവാഹക് ജെ. നന്ദകുമാറിനോ ബാലശങ്കറിനോ നറുക്കു വീഴും.അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധരന്‍ വിഭാഗത്തിന്റെ പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരും മറു വിഭാഗത്തില്‍ നിന്ന് പി.കെ. കൃഷ്ണദാസിന്റെ പേരുമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന രമേശിനെതിരെ കടുത്ത ആരോപണങ്ങളാണു മറുവിഭാഗം ഉയര്‍ത്തുന്നത്.

ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസിനെ കേന്ദ്രീകരിച്ചുള്ള കേന്ദ്ര നീക്കം. ജെ. നന്ദകുമാര്‍, പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ബാലശങ്കര്‍, വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ പേരുകളാണു പ്രധാനമായും പരിഗണിക്കുന്നത്. ഇതില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നന്ദകുമാര്‍ പക്ഷെ, അധ്യക്ഷ പദം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ജൂലൈയ്, ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടാകാനിടയുള്ള കേന്ദ്ര മന്ത്രിസഭാ പുനസംഘടയ്ക്ക് ശേഷം മാത്രമേ പുതിയ അധ്യക്ഷനെ തീരുമാനിക്കുകയുള്ളൂ എന്നും സൂചനയുണ്ട്.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന സമ്മര്‍ദവും കേന്ദ്രത്തിനു മേല്‍ ശക്തമാണ്. ഇതിനു പുറമേ ജില്ലാ, പ്രാദേശിക ഘടകങ്ങളിലും സ്ഥാനമാറ്റത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതില്‍ പ്രധാനം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷനെ മാറ്റി പകരം ആളെ എത്തിക്കാനുള്ള ശ്രമമാണ്. അച്ചടക്ക നടപടിക്കു വിധേയനായ വി.വി. രാജേഷിനെ തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends