നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്, ബോംബേറില്‍ പ്രതിഷേധിച്ച് തെരുവന്‍പറമ്പില്‍ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം

നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ തെരുവന്‍പറമ്പിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ പ്രതിഷേധിച്ച് തെരുവന്‍പറമ്പില്‍ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം ചെയ്തു. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു. ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിന് നേരെ എറിഞ്ഞത്. ശിഹാബ് തങ്ങള്‍ സൗധം എന്ന പേരില്‍ ലീഗ് ഓഫീസിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയതാണ്. അടുത്ത് തന്നെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.
നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























