Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍

19 JUNE 2018 01:03 PM IST
മലയാളി വാര്‍ത്ത

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കെ.മുരളീധരനാണ് നോട്ടീസ് നല്‍കിയത്. 

സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞു.  

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പോലും കബളിപ്പിച്ചാണ് അടിമപ്പണിക്ക് 3000 പൊലീസുകാരെ ഐ.പി.എസ് ഉന്നതര്‍ ഒപ്പംകൂട്ടിയത്. ഐ.പി.എസുകാരും വിശ്രമജീവിതം നയിക്കുന്ന വി.ഐ.പിമാരും ആഡംബരത്തിനായി പൊലീസുകാരെ കൂടെക്കൂട്ടുന്നതായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് 2017 ജൂലായില്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടിയിരുന്നു. തങ്ങള്‍ക്കൊപ്പം ചട്ടപ്രകാരം കൂടെക്കൂട്ടാവുന്ന രണ്ടുപേര്‍ വീതമാണുള്ളതെന്നായിരുന്നു മറുപടി. അന്ന് മടക്കിഅയച്ചവരെ പിന്നീട് ഉദ്യോഗസ്ഥര്‍ കൂടെക്കൂട്ടി. അംഗസംഖ്യ കൂടിയ വിജിലന്‍സ്, ട്രാഫിക്, കണ്‍ട്രോള്‍റൂം യൂണിറ്റുകളില്‍ ഇവരെ നിയമിച്ചശേഷം രേഖയില്ലാതെ തിരികെ വിളിക്കുകയാണ് പതിവ്. ശക്തമായ നടപടികളില്ലെങ്കില്‍ ഉന്നതരുടെ ദാസ്യവേല അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കും.

ഒരു രേഖയിലുമില്ലാതെ ആയിരത്തിലേറെപ്പേര്‍ ഉന്നതര്‍ക്കൊപ്പമുണ്ട്. െ്രെകംബ്രാഞ്ച് സി.ഐ.ഡിയില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. 86 ക്യാമ്പ് ഫോളോവേഴ്‌സ് മാത്രമാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിചെയ്യുന്നത്. 390 താത്കാലിക ജീവനക്കാരുമുണ്ട്. എല്ലാജില്ലകളില്‍ നിന്നുമായി 3000ലേറെ പൊലീസുകാര്‍ ഉന്നതര്‍ക്കൊപ്പമുണ്ട്. സുരക്ഷയ്‌ക്കെന്ന പേരില്‍ വിളിച്ചുവരുത്തിയ ഇവരെ പട്ടിയെ കുളിപ്പിക്കാനും അടുക്കളജോലിക്കും പൂന്തോട്ടപരിപാലനത്തിനും നിയോഗിക്കുകയായിരുന്നു. 

അനധികൃതമായി കൂടെക്കൂട്ടിയവരെ മുഴുവന്‍ തിരിച്ചയയ്ക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ എല്ലാ ജില്ലകളിലുമായി മുന്നൂറോളം പൊലീസുകാരും 20 ക്യാമ്പ് ഫോളോവര്‍മാരും തിരിച്ചെത്തി. തിരുവനന്തപുരം സിറ്റിയില്‍ 20 പൊലീസുകാര്‍ മടങ്ങിയെത്തി. എല്ലായിടത്തുമായി 20ലേറെ വാഹനങ്ങളും തിരിച്ചെത്തിച്ചിട്ടുണ്ട്. പൊലീസുകാരെ വീട്ടിലെ ടൈല്‍പണിക്ക് ഉപയോഗിച്ച എസ്.എ.പി ഡെപ്യൂട്ടി കമന്‍ഡാന്റ് പി.വി. രാജുവിനെ സ്ഥലംമാറ്റാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശനല്‍കി.

പൊലീസിനു പുറത്ത് ഗതാഗതകമ്മിഷണര്‍ പദവിയിലുള്ള പത്മകുമാറിനൊപ്പം 22ഉം ട്രെയിനിംഗ് എ.ഡി.ജി.പി ബി. സന്ധ്യയ്‌ക്കൊപ്പം 18ഉം ജയില്‍മേധാവി ശ്രീലേഖയ്‌ക്കൊപ്പം17ഉം പൊലീസുകാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പവും എട്ടുപേരുണ്ട്. 3000 പേരെ തിരിച്ചുവിളിക്കണമെന്ന എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends