ജസ്‌ന തിരോധാനം വഴിത്തിരിവിലേക്ക് ; ജസ്‌നയെ കണ്ടെത്താനായി സ്ഥാപിച്ച പെട്ടികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

ജസ്‌ന തിരോധാനം വഴിത്തിരിവിലേക്ക്. ജസ്‌നയെ കണ്ടെത്താനായി സ്സ്ഥാപിച്ച പെട്ടികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ആ വിവരങ്ങളുടെ അടിയതാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതനുസരിച്ച് ജസ്‌നയെ ഉടൻ കണ്ടെത്താനാകുമെന്ന് പോലീസ് പറയുന്നു. പത്തനംതിട്ട , ഇടുക്കി, കോട്ടയം എന്നീ ജില്ലകളുടെ പല ഭാഗങ്ങളിലായി പന്ത്രണ്ട് പെട്ടികളാണ് ജെസ്‌നയെ കണ്ടെത്താനായി പോലീസ് സ്ഥാപിച്ചിരിക്കുന്നത്. ഈ പെട്ടികളിൽ നിന്ന് അഞ്ച് ദിവസംകൊണ്ട് അൻപതോളം വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഇതിൽ നിന്നും ലഭിച്ച നാല് വിവരങ്ങൾ സുപ്രധാനമാണെന്നും പോലീസ് ഈ വിവരങ്ങൾ അന്വേഷിച്ചു തുടങ്ങിയെന്നും ജില്ലാപോലീസ് മേധാവി ടി നാരായണൻ വ്യക്തതമാക്കി. ജസ്നയുടെ നാട്ടുകാരിൽ ചിലർ നൽകിയ വിവരങ്ങളാണ് ഇതിൽ സുപ്രാധാനമായുള്ളത്. നാല് ടീമുകൾ ഈ സുപ്രധാന വിവരങ്ങൾക്ക് പുറകെ നീങ്ങിയിരിക്കുകയാണ്. നിലവിൽ പത്ത് ടീമുകളാണ് തിരിഞ്ഞാണ് പോലീസ് ജസ്‌ന കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























