Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഹൈക്കോടതിയില്‍ മാത്രമല്ല, സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍  ഫയല്‍ മോഷണം തുടര്‍ക്കഥ,എടുത്തു മാറ്റുന്നത് ഒരു 'ചുമ്മാ സേവന'മാണെന്ന് ചിന്തിക്കരുത്, ഫയലിന്റെ പ്രാധാന്യമനുസരിച്ച് നോട്ടുകെട്ടുകളുടെ കനവും വര്‍ധിക്കും

20 JUNE 2018 09:38 AM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതിയില്‍ നിന്നു മാത്രമല്ല സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ഓഫീസുകളില്‍ നിന്നും ഫയലുകള്‍ കാണാതാകുന്നത് തുടര്‍ക്കഥ.

പ്രമാദമായ ഫയലുകളാണ് പലപ്പോഴും കാണാതാകുന്നത്. ഒരിക്കല്‍ പോയാല്‍ പിന്നെ തിരിച്ചു കിട്ടാറില്ല. ഫയല്‍ മോഷണം ഹൈക്കോടതിയിലായതു കൊണ്ട് മാത്രമാണ് പുറം ലോകം അറിഞ്ഞത്. സെക്രട്ടേറിയറ്റിലോ മറ്റോ ആയിരുന്നെങ്കില്‍ ഇരുചെവി അറിയില്ലായിരുന്നു. ഹൈക്കോടതിയില്‍ നിന്നും കാണാതായത് അന്‍പതിലധികം നിര്‍ണായക രേഖകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മലബാര്‍ സിമന്റ്‌സിലെ അഴിമതി കോടികളുടേതാണ്. കമ്പനിയുടെ നിയമോപദേശകന്റെയും മക്കളുടെയും ദുരൂഹമായ തൂങ്ങി മരണത്തിന് ഇന്നും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിച്ച മറ്റൊരാള്‍ കോയമ്പത്തൂരിലെ ഉക്കടം ബസ് സ്റ്റാന്റില്‍ വാഹനം ഇടിച്ച് മരിച്ചതും എങ്ങനെയാണെന്ന് കണ്ടെത്തിയിട്ടില്ല. അതായത് മനുഷ്യരെ പട്ടികളെ പോലെ കൊല്ലാന്‍ കഴിയുന്നവരാണ് സിമന്റ്‌സിലെ ആരോപണ വിധേയര്‍. അവര്‍ക്ക് ഹൈക്കോടതിയിലെ ഫയല്‍ ഒരു വിഷയമാകാത്തത് സ്വാഭാവികം മാത്രം.

അന്തര്‍ സംസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട ഒരു ഫയല്‍ സെക്രട്ടേറിയറ്റില്‍ നിന്നും കാണാതായത് വലിയ വാര്‍ത്തയായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തില്‍ നിയമിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണവും ഉയര്‍ന്നിരുന്നു.എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല. ഒരിക്കലും ഒരാളുടെ കസ്റ്റഡിയിലുള്ള ഫയല്‍ കാണാതെ പോകില്ല. അത് തീര്‍ച്ചയായും താത്പര്യമുള്ളവര്‍ എടുത്തു മാറ്റുന്നതായിരിക്കും. അത്തരത്തില്‍ എടുത്തു മാറ്റുന്നത് ഒരു 'ചുമ്മാ സേവന'മാണെന്ന് ചിന്തിക്കരുത്. ഫയലിന്റെ പ്രാധാന്യമനുസരിച്ച് നോട്ടുകെട്ടുകളുടെ കനവും വര്‍ധിക്കും. പലപ്പോഴും ഓഫീസുകളിലെ കീഴ്ജീവനക്കാരെയായിരിക്കും ഇത്തരം കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുക. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹൈകോടതിയിലും നടക്കുന്നു എന്നത് മനസിലാക്കുമ്പോഴാണ് വേലി തിന്നുന്ന വിളവിന്റെ വ്യാപ്തി മനസിലാക്കാന്‍ കഴിയുക.

സര്‍ക്കാര്‍ ഓഫീസുകളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെ ഉണ്ടായ മറ്റൊരു മാറ്റമാണ് വാട്ട്‌സ്ആപ്പിലൂടെയുള്ള ഫയല്‍ കൈമാറ്റാം. അതാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സുരക്ഷിതത്വം. വാട്ട്‌സ്ആപ്പില്‍ നിന്നും ഇ-മെയിലിലേക്കയക്കും. മെയിലില്‍ നിന്നും പ്രിന്റെടുക്കാം. ഫയലുകളുടെ ഒറിജിനല്‍ കാണാതെ പോകുന്നു എന്ന പരാതിയും ഇതുവഴി ഒഴിവാക്കാം.

ഹൈക്കോടതിയില്‍ നിന്നും ഫയല്‍ കാണാതെ പോയ സംഭവം തേഞ്ഞു മാഞ്ഞു പോയാല്‍ അഴിമതിരേഖകള്‍ കാണാതാകുന്നത് തുടര്‍ക്കഥയാവും. സംസ്ഥാനത്തെ വിജിലന്‍സ് ഓഫീസുകളില്‍ നിലവിലുള്ള ഫയലുകള്‍ പരിശോധിക്കുമ്പോഴറിയാം ബാക്കി വിവരങ്ങള്‍. സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് ഹൈക്കോടതി ആലോചിക്കുന്നത്. എന്നാല്‍ ഫയല്‍ കൊണ്ടു പോകുന്നവര്‍ അത് സി സി റ്റി വിക്ക് മുന്നിലൂടെയായിരിക്കുകയില്ല. മാത്രവുമല്ല ഹൈക്കോടതിയിലെ സി സി റ്റി വി ദൃശ്യങ്ങള്‍ എത്ര കാലം സൂക്ഷിക്കുമെന്നറിയില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഫയല്‍ കാണാതെ പോകുമ്പോള്‍ പോലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ അങ്ങനെയൊരു കാര്യം നടക്കാറില്ല. ഫയല്‍ മോഷണം പോയ വിവരം രഹസ്യമായി സൂക്ഷിക്കും.   വിവരാവകാശ അപേക്ഷ വരുമ്പോഴായിരിക്കും പലപ്പോഴും ഫയല്‍ ഇല്ലാത്ത വിവരം പുറം ലോകം അറിയുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends