പതിനാറുകാരി ചികിത്സ തേടിയത് വയറു വേദനയ്ക്ക്, പരിശോധനയില്‍ മൂന്നു മാസം ഗര്‍ഭമെന്ന് സ്ഥിരീകരണം, 20-കാരന്‍ അറസ്റ്റില്‍

ഗാന്ധിനഗറില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ഒരു 16- കാരി വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തി. പരിശോധനയില്‍ മൂന്നു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കുടമാളൂര്‍ രാജീവം വീട്ടില്‍ അരവിന്ദി(20)നെ പീഡന കേസില്‍, പോലീസ് അറസ്റ്റു ചെയ്തു.
ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് ഗാന്ധിനഗര്‍ പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പിന്നീട് പോലീസ് തന്ത്രപൂര്‍വ്വം പ്രതിയെ സ്ഥലത്തെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. നാഗമ്പടത്ത് പഴയ കാര്‍ വില്‍പന കേന്ദ്രത്തിലാണ് അരവിന്ദിന് ജോലി.
ബസ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു കാരാപ്പുഴയിലുള്ള ഇയാളുടെ വാടക വീട്ടില്‍ എത്തിച്ചാണു പീഡിപ്പിച്ചത്. പ്രതിയുടെ പേരില്‍ കഞ്ചാവ് കേസുള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഗാന്ധിനഗര്‍ എസ് ഐ അനൂപ് ജോസ്, സിപിഒ ഷൈനു, ബിനോയി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























