Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യുമോ? പ്രതിപക്ഷനേതാവ്, പരാതി ഗൗരവമുള്ളതാണ് നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

19 JUNE 2018 12:33 PM IST
മലയാളി വാര്‍ത്ത

തെറ്റ് ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും സംരക്ഷണം ഉണ്ടാവില്ല, കര്‍ക്കശ നടപടി ഉണ്ടാകും. തെറ്റിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പൊലിസില്‍ ചെറിയൊരു വിഭാഗം തെറ്റു ചെയ്യുന്നതിനെ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും അടിയന്തരപ്രമേയത്തിനുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു. ഗവാസ്‌ക്കര്‍ എന്ന പൊലീസുകാരനെ മര്‍ദ്ദിച്ച എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ ചിലരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

ഗവാസ്‌ക്കര്‍ക്കെതിരെ സ്ത്രീപീഡന കുറ്റംചുമത്തിയിരിക്കുകയാണ്. ആശുപത്രിവിട്ടാല്‍ അറസ്റ്റ് ചെയ്യും. എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ തെളിവ് കിട്ടിയിട്ടും അറസ്റ്റ് വൈകിക്കുന്നത് വിവേചനമാണെന്നും കേസ് ക്രൈംബ്രാഞ്ചല്ല, പ്രത്യേക സംഘം അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കെ. മുരളീധരന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ പട്ടികളെ കുളിപ്പിക്കലോ, പരിചരിക്കലോ, വീട്ടുജോലിയോ അല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. പരാതി ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മുടി വെട്ടാന്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ബാര്‍ബറെ വിളിച്ചുവരുത്തിയ എ.ഡി.ജി.പിക്കതിരെ തെളിവുണ്ടായിട്ടും നടപടി വൈകുന്നത് ചില സഹായിക്കാനാണ്. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. കുറ്റക്കാര്‍ക്ക് ആറ് മാസത്തിനുള്ളില്‍ നടപടി വാങ്ങിക്കൊടുക്കുമോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ദാസ്യപ്പണി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നെന്നും ഡി.ജി.പിയായിരുന്ന സെന്‍കുമാര്‍ പൊലീസുകാരന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends